»   » ഹൃത്വിക് റോഷന്റെ മോഹന്‍ജോ ദാരോ ട്രെയിലറിന് മികച്ച പ്രതികരണം, ഇതുവരെ കണ്ടത് 30 മില്യണ്‍ ആളുകള്‍

ഹൃത്വിക് റോഷന്റെ മോഹന്‍ജോ ദാരോ ട്രെയിലറിന് മികച്ച പ്രതികരണം, ഇതുവരെ കണ്ടത് 30 മില്യണ്‍ ആളുകള്‍

By: Sanviya
Subscribe to Filmibeat Malayalam


ഹൃത്വിക് റോഷന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ജോ ദാരോ ട്രെയിലറിന് മികച്ച പ്രതികരണം. ജൂണ്‍ 20ന് റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം 30 മില്യണ്‍ ആളുകളാണ് കണ്ടത്. 2014ല്‍ പുറത്തിറങ്ങിയ ബാങ് ബാങ് ചിത്രത്തിന്റെ സംവിധായകന്‍ അഷുതോഷ് ഗവാരിക്കറാണ് മോഹന്‍ജോ ദാരോ സംവിധാനം ചെയ്യുന്നത്.

ബിസിയില്‍ കഥ പറയുന്ന ചിത്രം മോഹന്‍ജോ ദാരോ സംസ്‌കാരത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. മൂന്ന് വര്‍ഷത്തോളമെടുത്തിട്ടാണ് ചിത്രത്തിന് വേണ്ടി മോഹന്‍ജോ ദാരോ പോലുള്ള നഗരവും അവരുടെ ജീവിത ശൈലിയും രൂപപ്പെടുത്തിയെടുത്തത്.

mohanjedaro

പൂജ ഹെഡ്ജയാണ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. കബീര്‍ ബേദി, അരുണോദയ സിങ്, കിഷോരി ധവാന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, അഷുതോഷ് ഗൊവാരിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ചെലവ്.

ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളിയായ സികെ മുരളീധരന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
More than 30 million people watch Hrithik Roshan-starrer Mohenjo Daro trailer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam