»   » ഷാരുഖിന്റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയത് 400 പെണ്‍കുട്ടികള്‍, കത്തയച്ചത് 7000 പേര്‍ !!!

ഷാരുഖിന്റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയത് 400 പെണ്‍കുട്ടികള്‍, കത്തയച്ചത് 7000 പേര്‍ !!!

Posted By: Teresa John
Subscribe to Filmibeat Malayalam

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം അല്ലെങ്കില്‍ ചിലപ്പോള്‍ മുട്ടന്‍പണി കിട്ടും. ഷാരുഖ് ഖാന് ഇപ്പോള്‍ പറ്റിയതും അത് തന്നെയാണ്. പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്‍ ഷാരുഖ് ഖാന്‍ തന്റെ ആരാധകരോട് ഒരു കാര്യം പറഞ്ഞിരുന്നു. സേജള്‍ എന്ന് പേരുള്ള പെണ്‍കുട്ടികള്‍ രാജ്യത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ തന്നോട് പറയണമെന്നും അവരെ കാണാന്‍ അവരുടെ നാട്ടിലേക്ക് താന്‍ എന്തായാലും വരുമെന്നുമായിരുന്നു താരം പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലുടെ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു ഷാരുഖ് ഇക്കാര്യം പറഞ്ഞിരുന്നത്. എന്നാല്‍ അത് പറയുമ്പോള്‍ ഖാന്‍ നമ്മുടെ രാജ്യത്ത് ഇത്രമാത്രം സേജള്‍മാര്‍ ഉണ്ടെന്ന് ഒരിക്കലും വിചാരിച്ച് കാണില്ല. താരത്തിന്റെ ആവശ്യമനുസരിച്ച് സേജള്‍മാര്‍ എത്തിയതിന്റെ കണക്ക് കേട്ടാല്‍ ഞെട്ടും.

ജബ് ഹാരി മെറ്റ് സേജള്‍

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'ജബ് ഹാരി മെറ്റ് സേജള്‍'. സിനിമയെക്കുറിച്ച് സംസാരിച്ച് ഷാരുഖ് സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തുകയായിരുന്നു.

സിനിമയുടെ പ്രചരണം

ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഷാരുഖ് ഖാന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലുടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ പറഞ്ഞ കാര്യം കേട്ട് താരത്തെ തേടി പെണ്‍കുട്ടികള്‍ വരാന്‍ തുടങ്ങിയിരിക്കുകയാണ്.

നിങ്ങളുടെ നാട്ടില്‍ സേജള്‍ ഉണ്ടോ?

ചിത്രത്തിലെ നായികയുടെ പേരാണ് സേജള്‍.
സേജള്‍ എന്ന പേര് തനിക്ക് വളരെയധികം ഇഷ്ടമായെന്നും നിങ്ങളുടെ നാട്ടില്‍ സേജള്‍ എന്ന പേരില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെക്കുറിച്ച് എന്നോട് പറയണമെന്നും അവരെ കാണാനായി ഞാന്‍ അവരുടെ നാട്ടിലേക്ക് വരുമെന്നുമായിരുന്നു ഷാരുഖ് പറഞ്ഞിരുന്നത്.

സേജള്‍ ഒരുപാട് ഉണ്ടായിരുന്നു

നമ്മുടെ നാട്ടില്‍ ഇത്രയധികം സേജള്‍മാര്‍ ഉണ്ടായിരുന്നെന്ന് ഷാരുഖ് ഖാന് മനസിലായത് തന്നെ തേടിയെത്തിയ സേജള്‍മാരുടെ എണ്ണം കണ്ടപ്പോഴായിരുന്നു. എന്നാല്‍ പറഞ്ഞ വാക്ക് ഇതുവരെ ഷാരുഖ് പാലിച്ചിട്ടില്ലെന്നുള്ളതാണ് സത്യം.

വീടിന് മുന്നിലെത്തിയത് 400 പെണ്‍കുട്ടികള്‍

തങ്ങളുടെ പ്രിയപ്പെട്ട താരം പറഞ്ഞ വാക്ക് കേട്ട് ഷാരുഖിന്റെ വീടായ മന്നത്തിന് മുന്നിലെത്തിയത് 400 ല്‍ കൂടുതല്‍ പെണ്‍കുട്ടികളായിരുന്നു. അവരെല്ലാം ഐഡി കാര്‍ഡുകള്‍ കാണിച്ചു നോക്കിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചു വിടുകയായിരുന്നു.

7000 ത്തിലധികം കത്തുകള്‍

400 പെണ്‍കുട്ടികള്‍ മന്നത്തിന് മുന്നിലെത്തിരുന്നെങ്കിലും ഏഴായിരത്തിലധികം പെണ്‍കുട്ടികളാണ് ഷാരുഖിനെ കാണുന്നതിനായി കത്ത് അയച്ചിരിക്കുന്നത്.

ഷാരുഖ് വരുമെന്നാണ് പ്രതീക്ഷ

വീടിന് മുന്നില്‍ വന്നിട്ടും താരത്തിനെ കാണാന്‍ കഴിയാതെ നിരാശരായിട്ടാണ് പല സേജള്‍മാരും മടങ്ങി പോയത്. എന്നാല്‍ തങ്ങളെ കാണാന്‍ ഷാരുഖ് വരുമെന്ന പ്രതീക്ഷയിലാണ് പലരും.

ആരാധികമാരെ കാണാന്‍ ഷാരുഖ്

തന്റെ ആരാധികമാരെ കാണാന്‍ ഉടന്‍ തന്നെ ഷാരുഖ് ഖാന്‍ എത്തുമെന്ന് അതിനിടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി താരം ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ആദ്യം അഹമ്മദാബാദായിരിക്കും

ഏറ്റവുമതികം സേജളുമാരുള്ളത് അഹമ്മദാബാദിലാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അവിടെയായിരിക്കും ഷാരുഖ് ആദ്യം പോവുക. ഒപ്പം സിനിമയുടെ സംവിധായകന്‍ ഇംതിയാസ് അലിയും ഉണ്ടായിരിക്കുമെന്നുമാണ് പറയുന്നത്.

പാട്ടിന്റെ റിലീസ്

സിനിമയിലെ 'രാധാ' എന്ന ഗാനം സേജളുമാരുടെ സാന്നിധ്യത്തില്‍ റിലീസ് ചെയ്യുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും സേജള്‍മാര്‍ കാത്തിരിപ്പിലാണ്..

English summary
More Than 400 Sejals Throng To Shah Rukh Khan’s Mannat!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam