»   »  ബോളിവുഡിനെ പിടിച്ചുലച്ച വിവാദങ്ങള്‍, ഇവയാണ്....

ബോളിവുഡിനെ പിടിച്ചുലച്ച വിവാദങ്ങള്‍, ഇവയാണ്....

Posted By: Dhyuthi
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ക്ക് ബോളിവുഡില്‍ ഒരു കാലത്തും കുറവില്ല. ആരോപണങ്ങളും തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയ അപവാദങ്ങളും എന്നിങ്ങനെ ബോളിവുഡില്‍ വിവാദ വാര്‍ത്തകള്‍ കൊണ്ട് പലപ്പോഴും സമ്പന്നമാകാറുണ്ട്. താരങ്ങള്‍ തമ്മിലും സംവിധായകരമായുമുള്ള വാഗ് വാദങ്ങള്‍ പലപ്പോളും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തകളായി മാറുന്നതും പതിവ് സംഭവങ്ങള്‍ തന്നെ.

Read also: ഐറ്റം നമ്പറിന്റെ രാജകുമാരി മലൈക അറോറ തന്നെ, പത്ത് തെളിവുകളിതാ..

ബോളിവുഡിനെ പിടിച്ചുലച്ച ചില വിവാദങ്ങള്‍ കങ്കണ റണൗട്ട്ഹ ഹൃതിക്ക് തര്‍ക്കങ്ങള്‍ ബിടൗണില്‍ പരസ്യചര്‍ച്ചയ്ക്ക് പോലും വഴിയൊരുക്കിയിരുന്നു. ബോളിവുഡിലെ പല താരങ്ങളും വിവാദങ്ങളുടെ തോഴര്‍ കൂടിയാണെന്ന് ചില വിവാദങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ഐശ്വര്യ റായ്

റിയോ ഒളിംപിക്‌സിന്റെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ മിസ് വേള്‍ഡ് ഐശ്വര്യ റായ് ഉള്‍പ്പെട്ടിരുന്നു.

അജയ് ദേവ്ഗണ്‍

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യാ റായ് ബച്ചനുമൊപ്പം വിവാദ പനാമ പേപ്പറുകളില്‍ അജയ് ദേവ്ഗണിന്റെ പേരും ഉള്‍പ്പെട്ടുവെന്ന വാര്‍ത്ത വിവാദമായി. ബ്രിട്ടീഷ് വിര്‍ജിന്‍ കമ്പനിയില്‍ ദേവ്ഗണിന് 1000 ഷെയറുകള്‍ ഉണ്ടെന്നായിരുന്നു വാര്‍ത്ത.

അര്‍ജുന്‍ കപൂര്‍

റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചുകൊണ്ടുള്ള എഴുത്തുകാരി ശോഭ ഡേയുടെ ട്വീറ്റിനെ വിമര്‍ശിച്ച് അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ സെല്‍ഫിയെടുക്കാനാണ് ഒളിംപിക്‌സിന് പോയതെന്ന് ആരോപിച്ച ശോഭ ഡേ രാജ്യത്തിന്റെ പണം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും തുറന്നടിച്ചിരുന്നു.

ഡയാന പെന്റി- മികാ സിംഗ്

നടിയും മോഡലുമായ ഡയാന പെന്റിയുടെ സര്‍നെയിം തെറ്റി ഉപയോഗിച്ചത് പ്രമുഖ ഗായിക മിക സിംഗിനെ വിവാദത്തിലാക്കി. ഹാപ്പി ബാംഗ് ജയേഗി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.

ഹൃതിക് റോഷന്‍- കങ്കണ

ഹൃതിക് റോഷന്‍ കങ്കണ റണൗട്ടിനോട് പാരീസില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്യവാഗ്ദ്വാദങ്ങളിലും ലീഗല്‍ നോട്ടീസിലും എത്തി നില്‍ക്കെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മെക്‌സിന്‍ നടിയായ ബാര്‍ബറ മോറിയാണെന്നായിരുന്നു ബോളിവുഡില്‍ പ്രചരിച്ച വാര്‍ത്തകള്‍.

ഹൃതിക് റോഷന്‍

ബിടൗണ്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം തര്‍ക്കങ്ങളും പരസ്യവാഗ് വാദങ്ങളുമായിരുന്നു കങ്കണയും ഹൃതിക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍. ഇരുവരും ലീഗല്‍ നോട്ടീസ് അയച്ചതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി.

കങ്കണ റണൗട്ട്

കങ്കണയുടെ സ്വകാര്യ വീഡിയോ ക്ലിപ്പ് പുറത്തായത് താരത്തിന്റെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി. കങ്കണയുടെ വാനിറ്റി വാനില്‍ വച്ചുള്ള ദൃശ്യങ്ങളാണ് ഇന്‍ര്‍നെറ്റില്‍ വൈറലായത്.

രണ്‍ ജോഹര്‍

അനുഷ്‌ക ശര്‍മ്മയും രണ്‍ബീര്‍ കപൂറും അഭിനയിച്ച ബോംബെ വെല്‍വെറ്റ് ദുരന്തമായിരുന്നുവെന്ന ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പരാമര്‍ശം വിവാദമായി. വരാനിരിക്കുന്ന ഫാമിലി ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു കരണ്‍ അനുരാഗ് കശ്യപ് ചിത്രത്തെ വിമര്‍ശിച്ച

മലൈക അറോറ

ബോളിവുഡ് താരദമ്പതികളായ മലൈക അറോറയും അര്‍ബാസ് ഖാനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് സോഷ്യല്‍ മീഡിയയിലെ സജീവസാന്നിദ്ധ്യമായ അര്‍ബാസ് ഖാന്‍ നിഷേധിച്ചിരുന്നു.

മല്ലിക സാരാഭായ്

ഭരതനാട്യം നര്‍ത്തകിയായ തന്റെ അമ്മ മൃണാളിനി സാരാഭായുടെ നിര്യാണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായ് രംഗത്തെത്തിയിരുന്നു.

നവാസുദ്ദീന്‍ സിദ്ദിഖി

പാര്‍ക്കിംഗ് ഏരിയയിലെ തര്‍ക്കത്തെ തുടര്‍ന്ന് 24കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന സംഭവത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള സംഭവങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു സിദ്ദിഖിയുടെ പക്ഷം.

സല്‍മാന്‍- ഖാന്‍ പ്രിയങ്ക ചോപ്ര

സുല്‍ത്താന്റെ ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയ സല്‍മാന്‍ ഖാന്റെ ബലാത്സംഗക്കേസിലെ ഇരയെപ്പോലെയായി എന്ന വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് പ്രിയങ്ക ചോപ്ര രംഗത്തെത്തി.

ദബാംഗ് 3 നടി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തകര്‍ത്തഭിനയിച്ച ദബാംഗിലെ പേള്‍ റാ എന്ന നടിയുടെ ടോപ്പ്‌ലസ്സായ ചിത്രങ്ങള്‍ പുറത്തായി. 18കാരിയായ ലണ്ടന്‍ സുന്ദരി സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു

ഷാരൂഖ് ഖാന്‍

ദില്‍വാലേ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്ന വാര്‍ത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

സോനാക്ഷി സിന്‍ഹ

അടുത്ത സുഹൃത്തുക്കളായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനായ പഹ് ലാജ് നിഹലാനിയുമായി സുഹൃത്ത് ബന്ധം ഇല്ലാതാക്കിയത് സോനാക്ഷി സിന്‍ഹയാണെന്ന് ആരോപണങ്ങളുണ്ട്.

വിദ്യാ ബാലന്‍

ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീലാ ബെന്‍സാലിക്ക് അവാര്‍ഡ് നല്‍കാന്‍ വിദ്യാ ബാലന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ബജിറാവോവ മസ്താനി എന്ന ചിത്രത്തിന് ലഭിച്ച മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം സമ്മാനിക്കാനായിരുന്നു വിദ്യാ ബാലന്‍ തയ്യാറല്ലെന്ന് അറിയിച്ചത്.

അര്‍ഷി ഖാന്‍

ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായുള്ള ശാരീരിക ബന്ധത്തെക്കുറിച്ചുള്ള വിവാദ ട്വീറ്റുകളുടെ പേരില്‍ മോഡലും നടിയുമായ അര്‍ഷി ഖാനെതിരെ ഫത് വ പുറപ്പെടുവിച്ചു. മദ്രസയിലെ മുഫ്തിയായിരുന്നു ഫത് വയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

രണ്‍വീര്‍ സിംഗ്

ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്‍ സിംഗിനും ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബജിറാവോ മസ്താനി റിലീസ് ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം.

ആമിര്‍ ഖാന്‍

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണന്ന് ആമിര്‍ഖാന്റെ വിവാദ പരാമര്‍ശം ഏറെക്കാലം നീണ്ട വിവാദങ്ങള്‍ക്ക് ഇടയാക്കി.

ജാക്കി ഷ്രോഫ്

മകള്‍ കൃഷ്ണ ഷ്രോഫിന്റേതെന്ന പേരില്‍ പ്രചരിച്ച ടോപ്പ്‌ലസ് ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ജാക്കി ഷ്രോഫ് രംഗത്തെത്തി.

English summary
Bollywood is also known for most controversies. Just to check most controversies mired bollywood celebrities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam