twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിലെ വിദ്യാസന്പന്നരായ നായികമാര്‍

    By Meera Balan
    |

    അഭിനയിക്കാന്‍ മാത്രമല്ല പഠനത്തിലും മികവ് പുലര്‍ത്തിയ ഒട്ടേറെ താരങ്ങള്‍ സിനിമ രംഗത്ത് ഉണ്ട്. എഞ്ചിനീയറിംഗ് ബിരുദം മുതല്‍ ഒട്ടേറെ പ്രൊഫഷണല്‍ ഡിഗ്രികള്‍ വരെ കരസ്ഥമാക്കിയ താരങ്ങള്‍.

    പഠനകാലത്താണ് പലരും സിനിമയില്‍ എത്തുന്നത്. അതിനാല്‍ തന്നെ പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചവരും, പിന്നീട് പഠനം തുടര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. പഠനം മുടങ്ങിയെങ്കിലും പഠിച്ച ക്ളാസുകളിലൊക്കെ ഒന്നാമതെത്തിയ താരങ്ങള്‍ കുറവല്ല.

    ബോളിവുഡിലെ മിക്ക നായകന്‍ മാരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. അഭിയിക്കാന്‍ മാത്രമല്ല പഠിയ്ക്കാനും മിടുക്കികളായിരുന്ന ചില ബോളിവുഡ് സുന്ദരിമാര്‍ ഇതാ....

    ഐശ്വര്യ റായ്

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    സ്‌കൂള്‍ പഠനകാലത്ത് ടോപ്പറായിരുന്നു ഈ മുന്‍ ലോക സുന്ദരി. ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 90 ശതമാനം മാര്‍ക്ക് നേടിയാണ് ഐശ്വര്യ പാസായത്. ആര്‍ക്കിടെക്ചര്‍ ബിരുദം പഠിയ്ക്കുന്നതിനിടയിലാണ് ഐശ്വര്യ മോഡലിംഗ് രംഗത്തും സൗന്ദര്യ മത്സരങ്ങളിലും സജീവമാകുന്നത്. തുടര്‍ന്ന് പഠനം ഉപേക്ഷിയ്ക്കുകയായിരുന്നു

    വിദ്യാബാലന്‍

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    സോഷ്യോളജിയില്‍ ബിരുദം കരസ്ഥമാക്കിയ വിദ്യാബാലനും പഠിയ്ക്കാന്‍ മിടുക്കിയായിരുന്നു. സെന്റ് ആന്റണി ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നാണ് വിദ്യ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

    സോഹ അലിഖാന്‍

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    പഠനത്തിന് പ്രാധാന്യം നല്‍കിയ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് സോഹ അലിഖാന്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബാങ്കറായിരുന്നു സോഹ. ദില്ലിയിലെ ബ്രിട്ടീഷ് സ്‌കൂള്‍, ബാലിയോള്‍ കോളെജ് , ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ പഠിച്ചിരുന്നു. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

    പ്രീതി സിന്റ

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    ക്രിമിനല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ഇംഗഌഷ് സാഹിത്യത്തില്‍ ബിരുദം, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മികച്ച വിദ്യാര്‍ഥിനി. പ്രീതി അഭിനയത്തില്‍ മാത്രമല്ല പഠിയ്ക്കാനും മിടുക്കിയായിരുന്നു.

    കരീന കപൂര്‍

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    കരീനയുടെ ചേച്ചി കരിഷ്മ കപൂര്‍ പഠനം ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തിയത്. പഠിയ്ക്കാന്‍ ഏറെ താത്പര്യമുള്ളയാളാണ് കരീന. മുംബൈയിലെ ഗവണ്‍മെന്റ് ലോ കൊളേജില്‍ വിദ്യാര്‍ഥിയായിരുന്നു കരീന. ഹവാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൈക്രോ കമ്പ്യൂട്ടേഴ്‌സില്‍ ഹ്രസ്വകാല പഠനവും കരീന പൂര്‍ത്തിയാക്കി

     പരിണീതി ചോപ്ര

    പഠിയ്ക്കാന്‍ മിടുക്കരായ നായികമാര്‍

    അംബാലയിലെ ജീസസ് ആന്റ് മേരി കോണ്‍വെന്റില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം. ഫിനാന്‍സ് ആന്റ് ഇക്കണോമിക്‌സില്‍ മാഞ്ചസ്റ്റര്‍ സ്‌കൂള്‍ (ബ്രിട്ടന്‍) നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

    English summary
    Have you ever wondered about education qualification of your favorite actors? How much Aishwarya Rai scored in her board exams? What is the education qualification of John Abraham?
 Our Bollywood actors are not just the shining stars of our film industry, but they were equally talented in their school and college days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X