»   » ആഢംബരത്തിന് പിന്നാലെ നടക്കുന്ന താരങ്ങളുടെ കാറുകളുടെ വില കേട്ടാല്‍ ഞെട്ടും, ഇത്രയൊക്കെ വില നല്‍കാമോ?

ആഢംബരത്തിന് പിന്നാലെ നടക്കുന്ന താരങ്ങളുടെ കാറുകളുടെ വില കേട്ടാല്‍ ഞെട്ടും, ഇത്രയൊക്കെ വില നല്‍കാമോ?

Posted By:
Subscribe to Filmibeat Malayalam

ആഢംബരത്തിന് ഒട്ടും കുറവില്ലാത്തവരാണ് നമ്മുടെ താരങ്ങള്‍. ബോളിവുഡിലെ നടി നടന്മാര്‍ വില കൂടിയ കാറുകള്‍ വാങ്ങുന്നതിന് പ്രധാന്യം നല്‍കുന്നവരാണ്. റോയ്‌സ് റോള്‍സ്, ഫെരാരി തുടങ്ങി താരങ്ങളുടെ കാറുകള്‍ വന്‍ വില കൂടിയവയുമാണ്.

കിങ്ങ് ഖാന്മാരടക്കം വാങ്ങിയ കൂട്ടിയ കാറുകളുടെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. നടിമാരും ഒട്ടും പിന്നിലല്ല. കോടികളുടെ ബുള്ളറ്റ് പ്രൂഫടക്കമുള്ള കാറുകളാണ് പലരും സ്വന്തമാക്കിയിരിക്കുകന്നത്.

ഷാരുഖ് ഖാന്‍

ബോളിവുഡിലെ കിങ് ഖാനാണ് മുമ്പില്‍ നില്‍ക്കുന്നത്. ഏറ്റവും വില കൂടിയ കാര്‍ സ്വന്തമാക്കിയിരിക്കുന്നതും ഷാരുഖ് ഖാനാണ്. 12 കോടി വിലയുള്ള ബുഗാട്ടി വെയിറോണ്‍ എന്ന കാറാണ് ഷാരുഖ് ഖാന്‍ സ്വന്തമാക്കിയത്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍ ബുള്ളറ്റ്, ബോംബ് പ്രൂഫുള്ള മെഴ്‌സിഡസ്-എസ് 600 ആഡംബര സെഡാന്‍ കാറാണ് ഉപയോഗിക്കുന്നത്. 10 കോടി രൂപയ്ക്കാണ് ആമിര്‍ ഖാന്‍ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍ തന്റെ പിറന്നാളിനാണ് 7 കോടി രൂപ വില വരുന്ന റോള്‍സ് റോയിസ് ഗോസ്റ്റ് കാര്‍ സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തിലാണ് ഹൃത്വിക് ഈ കാര്‍ സ്വന്തമാക്കിയത്.

അമിതാഭ് ബച്ചന്‍

2013 ലാണ് അമിതാഭ് ബച്ചന്‍ റോള്‍സ് റോയിസ് ഫാന്റം കാര്‍ സ്വന്തമാക്കിയത്. 3.5 കോടി രൂപയ്ക്കായിരുന്നു ബിഗ് ബി കാര്‍ വാങ്ങിയത്. ബിഗ് ബി യാണ് ബോളിവുഡില്‍ ഏറ്റവുമതികം കാറുകള്‍ സ്വന്തമായിട്ടുള്ളയാള്‍. 25 ല്‍ അധികം കാറുകളാണ് ബിഗ് ബി ക്ക് സ്വന്തമുള്ളത്.

സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത് കുറച്ചു കൂടി സ്‌പോര്‍സ് കാറുകളോട് താല്‍പര്യമുള്ള ആളാണ്. അതിനാല്‍ താരം 3 കോടി വിലയുള്ള ഫെരാരി 599 ജിടിബി കാറാണ് ഉപയോഗിക്കുന്നത്.

മല്ലിക ഷെറാവത്ത്

നടി മല്ലിക ഷെറാവത്തിന് ലംബോര്‍ഗിനി അവെന്റോര്‍ഡോര്‍ എസ് കാറാണ് ഉള്ളത്. ഈ കാറിന് പിന്നില്‍ ഒരു കഥയുമുണ്ട്. താരത്തിന് ഈ കാര്‍ പ്രിയപ്പെട്ട് ഒരാള്‍ വാലന്റൈന്‍സ് ഡേ സമ്മാനമായി കൊടുത്തതാണ് ഈ കാര്‍ എന്നാണ് പറയുന്നത്. 2015 ലാണ് നടി കാര്‍ സ്വന്തമാക്കിയത. കാറിന് 3 കാടി രൂപയാണ് വില.

രണ്‍ബീര്‍ കപൂര്‍

രണ്‍ബിര്‍ കപൂറും കാറുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. താരത്തിന് ഓഡി ആര്‍ 8 കാറാണ് ഇപ്പോഴുള്ളതില്‍ വില കൂടിയ കാര്‍. 2 കോടി രൂപയാണ് കാറിന്റെ വില.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയുടെ കൈയിലും നിരവധി കാറുകളുണ്ട്. 2 കോടി രൂപ വിലയുള്ള റോള്‍സ് റോയിസ് കാറാണ് അതില്‍ ഏറ്റവും വില കൂടിയ കാര്‍.

ജോണ്‍ എബ്രാഹാം

സ്പീഡ് ഇഷ്ടപ്പെടുന്നയാളാണ് ജോണ്‍ എബ്രാഹം. അതിനായി താരം സ്വന്തമാക്കിരിക്കുന്നത് ലംബോര്‍ഗിനി ഗാലറിഡോ എന്ന കറുത്ത നിറത്തിലുള്ള കാറാണ്. 2013 ല്‍ 2 കോടി വിലയുള്ളപ്പോഴാണ് താരം ഈ കാര്‍ വാങ്ങിയത്.

സണ്ണി ലിയോണ്‍

ഇന്ത്യയുടെ ഹോട്ട് നടി സണ്ണി ലിയോണിന് ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ സമ്മാനമായി നല്‍കിയ കാറാണ് മസെരാതി. 1.5 കോടി രൂപയാണ് കാറിന്റെ വില.

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍ 1.4 കോടി രൂപയുടെ മസെരാറ്റിയുടെ ക്വാട്ട്രോപോര്‍ഡെ കാറാണ് ഇഷ്ടപ്പെട്ടവ. സ്വന്തം ഡ്രൈവ് ചെയ്യാന്‍ താല്‍പര്യമുള്ള അജയ് തന്റെ സ്പീഡ് ഡ്രൈവിങ്ങിനായിട്ടാണ് താരം ഈ കാര്‍ വാങ്ങിത്.

English summary
Most Expensive Cars Owned By Bollywood Celebrities!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam