twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    By Lakshmi
    |

    100 കോടി ക്ലബ്ബിലേയ്ക്ക് ഒരു ചിത്രമെത്തുകയെന്നത് ബോളിവുഡ് ചലച്ചിത്രലോകത്ത് വലിയ കാര്യമാണ്. സൂപ്പര്‍ താരങ്ങളായ ഖാന്‍മാര്‍ നൂറു കോടി ക്ലബ്ബിലെ സ്ഥിരം അംഗങ്ങളാണ്. ഒരു ചിത്രം നൂറുകോടിയുടെ പ്രദര്‍ശനവിജയം നേടുകയെന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ചിത്രത്തില്‍ അഭിനയിക്കുന്നവരുടെയുമെല്ലാം ഗ്രാഫ് വല്ലാതെയുയരാന്‍ സഹായിക്കുന്നൊരു ഘടകമാണ്.

    ഇപ്പോള്‍ മുന്‍നിര താരങ്ങളെല്ലാം ഈ നൂറുകോടിയെ ലക്ഷ്യം വച്ചാണ് ചിത്രമെടുക്കുന്നതും വിജയിപ്പിക്കാനായി വാണിജ്യ തന്ത്രങ്ങള്‍ പയറ്റുന്നതുമെല്ലാം. ഹിന്ദിയില്‍ നിന്നും ഏറ്റവും പുതിയതായി നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്ന ചിത്രം ബാഗ് മില്‍ഖ ബാഗ് ആണ്. ഇതാ ബോളിവുഡിലെ ചില നൂറു കോടി ചിത്രങ്ങള്‍.

    ബാഗ് മില്‍ഖ ബാഗ്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    മില്‍ഖ സിങ്ങിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം ഇതിനകം 103 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. ഇപ്പോഴും പല സംസ്ഥാനങ്ങളിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഫര്‍ഹാന്‍ അക്തറാണ് മില്‍ഖയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രത്തിന്റെ സംവിധായകന്‍.

    യേ ജവാനി ഹേ ദിവാനി

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    രണ്‍ബീര്‍ കപൂര്‍ നായകനായ ഈ ചിത്രം 189 കോടിരൂപയുടെ സാമ്പത്തികലാഭമാണ് നേടിയത്. നാല് സുഹൃത്തുക്കളുടെ സാഹസിക കൃത്യമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡില്‍ രണ്‍ബീര്‍ കപൂറിന്റെ താരമൂല്യമുയര്‍ത്തുന്നതില്‍ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രം പ്രധാന പങ്കുവഹിച്ചു.

    ഏക് ഥാ ടൈഗര്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ഈ ചിത്രം 199 കോടിരൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഓഫീസറായ ടൈഗറിനെയാണ് സല്‍മാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ കത്രീന കെയ്ഫ് ആണ് നായികയായി എത്തിയത്.

    സണ്‍ ഓഫ് സര്‍ദാര്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    അജയ് ദേവ്ഗണും സോനാക്ഷി സിന്‍ഹയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം 108 കോടിയുടെ കളക്ഷനാണ് നേടിയത്. തെന്നിന്ത്യന്‍ ചിത്രമായ മര്യാദ രാമണ്ണയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. വന്‍ വിജയമാകാനുള്ള സാധ്യതകളുള്ള വിഷയമായിരുന്നട്ടും ചെറിയ ചില പാളിച്ചകള്‍കൊണ്ട് മാത്രം അധികം നേട്ടം കൊയ്യാനാകാതെ പോയ ചിത്രമാണിത്. അശ്വനി ധീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

    ഹൗസ് ഫുള്‍ 2

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിനെ നായകനാക്കി സാജിദ് ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രം 112 കോടിയുടെ കളക്ഷന്‍ നേടിയ ചിത്രമാണ്. നൂറു കോടിയിലേറെ കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തിന് അത്ര മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിട്ടില്ല.

    ബര്‍ഫി

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    122 കോടി കളക്ഷന്‍ നേടിയ ബര്‍ഫിയും രണ്‍ബീര്‍ കപൂറിന് സ്വന്തം സിംഹാസനം ഊട്ടിയുറപ്പിക്കാനുള്ള സാധ്യതകള്‍ നല്‍കിയ ചിത്രമാണ്. അനുരാഗ് ബസു സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനവിജയം നേടിയതിനൊപ്പം തന്നെ മികച്ച അഭിപ്രായവും നേടിയിരുന്നു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

     ദബാങ് 2

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    സല്‍മാന്‍ ഖാന്റെ ആക്ഷന്‍ ചിത്രമായ ദബാങ് 2 150 കോടിയുടെ കളക്ഷനാണ് നേടിയത്. അര്‍ബ്ബാസ് ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ദബാങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു.

    റൗഡി റാത്തോഡ്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    135 കോടിരൂപയുടെ സാമ്പത്തികനേട്ടമുണ്ടാക്കി ഈ ചിത്രത്തില്‍ അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയുമാണ് പ്രധാനവേഷത്തില്‍ എത്തിയത്. പ്രഭുദേവ സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ നിരൂപകരുടെ മികച്ച അഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടു.

    ജബ് തക് ഹേ ജാന്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    122 കോടി രൂപയുടെ നേട്ടമാണ് ഈ ഷാരൂഖ് ഖാന്‍ ചിത്രം നേടിയത്. കത്രീനയും അനുഷ്‌ക ശര്‍മ്മയും നായികമാരായി എത്തിയ ചിത്രം പക്ഷേ സാധാരണമായ ഒരു പ്രണയകഥയാണ് പറഞ്ഞത്. അനശ്വര ചലച്ചിത്രകാരനായ യാഷ് ചോപ്രയുടെ ചിത്രമാണിത്.

    അഗ്നീപത്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ഈ ചിത്രം 122 കോടി കളക്ഷന്‍ നേടിയ ചിത്രമാണ്. പ്രിയങ്ക ചോപ്രയും ഹൃത്വിക് റോഷനുമാണ് ഇതിലെ നായികാ നായകന്മാര്‍. പഴയകാല ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രം റീമേക്ക് ചിത്രങ്ങളെ എങ്ങനെ വിജയിപ്പിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമായിട്ടാണ് നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

    ബോഡി ഗാര്‍ഡ്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    മലയാളി സംവിധായകനായ സിദ്ദിഖ്, സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം 148കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ബോഡിഗാര്‍ഡ് എന്ന മലയാളചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. സല്‍മാന്‍ ആരാധകര്‍ ഏറെ ആഘോഷിച്ചൊരു ചിത്രമാണിത്.

    ബോല്‍ ബച്ചന്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    കഷ്ടിച്ച് നൂറുകോടി കളക്ഷന്‍ നേടിയ ഈ ചിത്രം വളരെയേറെ വിമര്‍ശനങ്ങള്‍ നേടിയ ചിത്രമാണ്. അജയ് ദേവ്ഗണും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ നേരം പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്.

    റെഡി

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    അനീസ് ബസ്മി സംവിധാനം ചെയ്ത ഈ ചിത്രവും സല്‍മാന്‍ ഖാന്റെ നൂറുകോടി ചിത്രങ്ങളില്‍ ഒന്നാണ്. 124 കോടിരൂപയാണ് ഈ ചിത്രം നേടിയത്. അസിന്‍ സല്‍മാന്റെ നായികയായി അഭിനയിച്ച ചിത്രമാണിത്.

    ഡോണ്‍ 2

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    ഷാരൂഖ് ഖാന്‍ നായകനായ ഈ ചിത്രം 114 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രമാണ്. ഡോണ്‍ എന്ന വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. വ്യത്യസ്ത ഗറ്റപ്പിലാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക.

    സിങ്കം

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    അജയ് ദേവ്ഗണ്‍ നായകനായ സിങ്കമെന്ന ചിത്രം നൂറുകോടി ക്ലബ്ബില്‍ കഷ്ടിച്ച് കടന്നുകൂടിയ ചിത്രമാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോയെന്ന നിലയിലേയ്ക്ക് അജയ് വീണ്ടും എത്തിയ ചിത്രം കൂടിയാണ്. അഴിമതിയായിരുന്നു ചിത്രത്തില്‍ പ്രധാന വിഷയമായത്.

    റാ വണ്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    ഷാരൂഖ് ഖാന്റെ നൂറു കോടി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാ വണ്‍. വമ്പന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ ചിത്രം 115 കോടിരൂപയാണ് കളക്ഷന്‍ നേടിയത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് റോളുകളിലാണ് ഷാരൂഖ് അഭിനയിച്ചത്. കരീനയായിരുന്നു നായിക.

    ദബാങ്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    ബോക്‌സ് ഓഫീസില്‍ 142കോടി രൂപ നേടിയ ഈ ചിത്രം ഏറെക്കാലത്തിന് ശേഷം സല്‍മാന്‍ ഖാന് ലഭിച്ച മികച്ച ചിത്രമായിരുന്നു. അഭിനവ് കാശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയാണ് നായികയായത്.

    ഗോല്‍മാല്‍

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രം 108കോടി രൂപയാണ് കളക്ഷന്‍ നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ഈ ചിത്രം മികച്ച എന്റര്‍ടെയ്‌നര്‍ എന്ന പേര് നേടിയ ചിത്രമാണ്.

    ത്രീ ഇഡിയറ്റ്‌സ്

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    അമീര്‍ ഖാനെ നായകനാക്കി രാജു ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം ഒരു എവര്‍ഗ്രീന്‍ ഹിറ്റായിട്ടാണ് കരുതപ്പെടുന്നത്. 202 കോടിരൂപയാണ് ത്രീ ഇഡിയറ്റ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത്. മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ബോളിവുഡിനാകെ ഉണര്‍വ്വു സമ്മാനിച്ച ചിത്രം കൂടിയായിരുന്നു.

    ഗജിനി

    ബോളിവുഡിലെ 20 നൂറു കോടി ക്ലബ്ബ് ചിത്രങ്ങള്‍

    അമീര്‍ ഖാന്റെ വ്യത്യസ്തതയാര്‍ന്ന അഭിനയം തന്നെയായിരുന്നു ഗജിനിയെന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത. സൂര്യ നായകനായ തമിഴ് ചിത്രമായ ഗജിനിയുടെ ഹിന്ദി റീമേക്കായ ഈ ചിത്രം 115 കോടിരൂപയാണ് നേടിയത്. തമിഴ് സംവിധായകനായ മുരഗദോസാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം നടി അസിന്റെ ആദ്യ ഹിന്ദിച്ചിത്രം കൂടിയാണ്.

    English summary
    Since 2008, twenty movies have made it to the coveted Rs 100 crore plus Box-Office Collections club. We take a look at the twenty movies and excerpts from a review about them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X