»   » ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം ഫഹദിന്റെ നായികയ്ക്ക്, ബോളിവുഡില്‍, എന്താണെന്ന് കാണൂ

ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം ഫഹദിന്റെ നായികയ്ക്ക്, ബോളിവുഡില്‍, എന്താണെന്ന് കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam

റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മൃദുല മുരളി. ഇപ്പോഴിതാ നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

തിക്മനുഷു ദുലിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി അരങ്ങേറുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് നടി കൈകാര്യം ചെയ്യുന്നത്. കുനാല്‍ കപൂര്‍, മോഹിത് മര്‍വാ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൃദുല മുരളിയുടെ ചിത്രങ്ങള്‍ കാണാം.

fahad

ചിത്രത്തില്‍ ഒരു റിയല്‍ ലൈഫ് കഥപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്. എന്തായാലും മലയാള സിനിമയിലെ മറ്റൊരു നടിമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് ഇപ്പോള്‍ മൃദുല മുരളിയെ തേടി എത്തിയിരിക്കുന്നത്.

2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ഇപ്പോള്‍ മലയാളത്തില്‍ പുതിയ പ്രോജക്ടുകളും മൃദുലയെ തേടി എത്തുന്നുണ്ട്.

-
-
-
-
-
-
-
-
-
-
-
-
-
-
-

English summary
Mrudula Murali To Make A Grand Entry To Bollywood!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X