»   » ധോണിയുടെ ജീവിതം പകര്‍ത്താന്‍ സുഷാന്ത് ഒരു പട്ടാളക്കാരനെ പോലെ പരിശ്രമിച്ചു..

ധോണിയുടെ ജീവിതം പകര്‍ത്താന്‍ സുഷാന്ത് ഒരു പട്ടാളക്കാരനെ പോലെ പരിശ്രമിച്ചു..

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഈ വര്‍ഷമിറങ്ങുന്ന ചിത്രങ്ങളില്‍ സെലിബ്രിറ്റികളുള്‍പ്പെടെയുളളവര്‍ കാത്തിരിക്കുന്ന ചിത്രമാണ് ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥപറയുന്ന 'ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ചിത്രം. സ്വകാര്യ ജീവിതം അത്രയൊന്നും ആഘോഷിക്കാത്ത ധോണിയുടെ കഥ സ്‌ക്രീനിലെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നു കാണാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ധോണിയായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് സുഷാന്ത് സിംഗ് രജപുത് ആണ്. ചിത്രം റിലീസാവുന്നതിനു മുന്‍പേ നായകനെ തേടി ഒട്ടേറെ പ്രശംശകളെത്തി തുടങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായതോടെയാണ് സുഷാന്തിനെ തേടി അഭിനന്ദനങ്ങളെത്തുന്നത്. സുഷാന്തിനു ധോണിയോട് നൂറു ശതമാനം നീതി പുലര്‍ത്താനായിട്ടുണ്ടെന്നു  ട്രെയ്‌ലര്‍ കണ്ടവര്‍ വിലയിരുത്തുന്നു.

Read more: ഇപ്പോ ആരാധ്യയ്ക്കറിയാം പാപ്പരാസികളെ ഡീലു ചെയ്യാന്‍; ഐശ്വര്യറായ് !!

dhi-01-147

ഒരു പട്ടാളക്കാരന്‍ പരിശീലിക്കുന്നതു പോലെയാണ് സുഷാന്ത് പ്രയത്നിച്ചതെന്നും പറയുന്നു. കൂടാതെ ധോണിയുടെ ശരീര ഭാഷയും സംഭാഷണവും വരെ തന്മയത്വത്തോടെ പ്രതിഫലിപ്പിക്കുന്നതില്‍ സുഷാന്ത് വിജയിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കയാറ അദ്വാനിയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയായി അഭിനയിക്കുന്നത്. അനുപം ഖേറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചിത്രം സപ്തംബര്‍ 30 നു റീലീസ് ചെയ്യും. അമാല്‍ മാലിക്ക്, സഞ്‌ജോയ് ചൗധരി എന്നിവരാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
Sushant has put into portraying MS Dhoni with such perfection and ease. Aping Captain Cool's body language, facial expressions and style of speaking was no cakewalk and required SSR to give it his all.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam