»   » റിലീസിനു മുന്‍പേ ധോണി നേടിയത് 60 കോടി !!

റിലീസിനു മുന്‍പേ ധോണി നേടിയത് 60 കോടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

സിനിമാ, ക്രിക്കറ്റ് പ്രേമികളുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച എം എസ്. ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി. റീലീസിനുമുന്‍പേ കോടികളാണ് ഈ ചിത്രം നേടിയത്.

45 കോടി സാറ്റലൈറ്റ് അവകാശം വഴിയും 15 കോടി ചിത്രവുമായി സഹകരിക്കുന്ന മറ്റ് ബ്രാന്‍ഡുകളിലൂടെയും ചിത്രം നേടിക്കഴിഞ്ഞു. എണ്‍പത് കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോഴും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു.

Read more: ബോളിവുഡിലെ മികച്ച ആക്ഷന്‍ താരം സോനാക്ഷി തന്നെയെന്നു ജോണ്‍ എബ്രഹാം !!

ms-dhoni-biopic-

നീരജ് പാണ്ഡേ സംവിധാനം ചെയ്ത ചിത്രത്തില്‍ ധോണിയായി വേഷമിട്ടത് സുശാന്ത് സിങ് രജപുത് ആണ്. കയാറ അദ്വാനിയാണ് ധോണിയുടെ ഭാര്യ സാക്ഷിയായി  അഭിനയിക്കുന്നത്. അനുംപംഖേര്‍ ,രാം ചരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ധോണിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വെച്ചു തന്നെയാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.ചിത്രം സപ്തംബര്‍ 30 നു റീലീസ് ചെയ്യും.

English summary
The Untold Story has been made on a budget of Rs. 80 crores. And to the happiness of its producers, it has reportedly recovered Rs. 60 crores already.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam