»   » എംഎസ് ധോണിയില്‍ എന്തിരിക്കുന്നു, തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന എംഎസ് ധോണിയുടെ കളക്ഷന്‍!

എംഎസ് ധോണിയില്‍ എന്തിരിക്കുന്നു, തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന എംഎസ് ധോണിയുടെ കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ക്രിക്കറ്റ് പ്രേമികളും സിനിമാ പ്രേമികളും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എംഎസ് ധോണി; ദി അണ്‍ടൊള്‍ഡ് സ്റ്റോറി. സെപ്തംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എംഎസ് ധോണിയെ കുറിച്ച് ആരാധകര്‍ അറിയാത്ത ഒരു സംഭവവും ചിത്രത്തില്‍ ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍ സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനാണ് അതിശയിപ്പിക്കുന്നത്. ഇതാ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കാം.

കളക്ഷന്‍

82.03 കോടി രൂപയാണ് ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.

ആദ്യ ദിവസം

റിലീസ് ചെയ്ത് ആദ്യ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ 21.30 കോടിയായിരുന്നു കളക്ഷന്‍.

രണ്ടാം ദിവസം

20.60 കോടി രൂപയാണ് ചിത്രം രണ്ടാം ദിവസം നേടിയത്.

മൂന്നാം ദിവസം

24.10 കോടിയാണ് ചിത്രം മൂന്നാമത്തെ ദിവസം ബോക്‌സോഫീസില്‍ നേടിയത്.

നാല്, അഞ്ചു ദിവസങ്ങളില്‍

നാലാം ദിവസം 8.51 കോടിയും അഞ്ചാം ദിവസം 7.52 കോടിയുമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

എംഎസ് ധോണി

സാധരണക്കാരനായ ഒരു കമ്പിനി ജീവനക്കാരന്റെ മകനില്‍ നിന്നും ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി മാറിയ എംഎസ് ധോണിയുടെ കഥയാണ് എംഎസ് ധോണി ദി അണ്‍ടൊള്‍ഡ് സ്‌റ്റോറി. സുശാന്ത് സിംഗ് രാജ് പുതാണ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

English summary
MS Dhoni The Untold Story box office collection day 5.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam