»   » ധോണിയുടെ സിനിമ പണംവാരുന്നു; പുതിയ റെക്കോര്‍ഡ്

ധോണിയുടെ സിനിമ പണംവാരുന്നു; പുതിയ റെക്കോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ചുള്ള ബോളിവുഡ് സിനിമ ബോക്‌സ് ഓഫീസ് കലക്ഷനില്‍ മുന്നേറുന്നു. ഇന്നേവരെ ഏതൊരു ജീവചരിത്ര സിനിമയും നേടിയതിനേക്കാള്‍ കളക്ഷനാണ് സപ്തംബര്‍ 30ന് റിലീസ് ചെയ്ത ധോണിയുടെ സിനിമ നേടിയത്.

റിലീസ് ചെയ്ത് ഇത്രയും ദിവസം കൊണ്ട് 116 കോടി രൂപ സിനിമ നേടിക്കഴിഞ്ഞു. റാഞ്ചിയിലെ സാധാരണക്കാരുടെ മകനായി ജനിച്ച് ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനായ ധോണിയുടെ കഥ പറയുന്ന സിനിമ നീരജ് പാണ്ഡെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

msdhonifilm

എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമ ജീവചരിത്ര സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് കരസ്ഥമാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ധന്‍ വിജയ് സിങ് സ്ഥിരീകരിച്ചു. ധോണിയെ ജനങ്ങള്‍ സ്‌നേഹിക്കുന്നതിന്റെ ഉദാഹരണമാണിത്. വരും ദിവസങ്ങളിലും സിനിമ കോടികള്‍ നേടുമെന്ന് വിജയ് സിങ് പറഞ്ഞു.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ആണ് സിനിമയില്‍ ധോണിയായി വേഷമിടുന്നത്. കിയാര അദ്വാനി, ദിഷ പട്ടാനി, അനുപം ഖേര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എം എസ് ധോണിയിലെ ഫോട്ടോസിനായി

English summary
MS Dhoni The Untold Story box office collection

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam