»   » വിശ്വസിച്ചാലും ഇല്ലെങ്കിലും, ബാഹുബലി രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു, മുന്നാ മൈക്കിളിന്

വിശ്വസിച്ചാലും ഇല്ലെങ്കിലും, ബാഹുബലി രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു, മുന്നാ മൈക്കിളിന്

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ടൈഗര്‍ ഷറോഫും നിതി അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മുന്നാ മൈക്കിളിന് മികച്ച പ്രതികരണം. ജൂലൈ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസംകൊണ്ട് 6.65 കോടി ബോക്‌സോഫീസില്‍ നേടി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയ്ക്ക് പാകിസ്താനില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്.

പാകിസ്താനില്‍ നിന്ന്

80 ലക്ഷമാണ് പാകിസ്താനിലെ തിയേറ്ററുകളില്‍ നിന്നും മുന്നാ മൈക്കിള്‍ ബോക്‌സോഫീസില്‍ നേടിയത്. ഇതോടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡാണ് മുന്നാ മൈക്കിള്‍ തകര്‍ത്തത്.

ബാഹുബലി രണ്ടാം ഭാഗം

69 ലക്ഷമാണ് ബാഹുബലി രണ്ടാം ഭാഗം പാകിസ്താനില്‍ തിയേറ്ററുകളില്‍ നിന്ന് ബോക്‌സോഫീസില്‍ നേടിയത്. ഇന്ത്യന്‍ സിനിമയുടെ അഭിമനമായ ചിത്രത്തിന് മറ്റ് രാജ്യങ്ങളിലും മികച്ച പ്രതികരണമായിരുന്നു.

ജഗ്ഗാ ജസ്സൂസിനും മികച്ച കളക്ഷന്‍

അതേസമയം റണ്‍ബീര്‍ കപൂറും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജഗ്ഗ ജസൂസിനും പാകിസ്താന്‍ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 72.68 ലക്ഷം ബോക്‌സോഫീസില്‍ നേടി.

പാക്‌സ്താനില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍

ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് നല്ല കളക്ഷന്‍ നേടിയിട്ടുണ്ട്. എ ഫ്‌ളൈയിങ് ജെറ്റ്, മുന്നാ മൈക്കിള്‍ എന്നീ ചിത്രങ്ങളെല്ലാം മികച്ച കളക്ഷനാണ് നേടിയത്.

ബാഹുബലി മൊത്തം കളക്ഷന്‍

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം 2000 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെ മൊത്തം കളക്ഷനാണിത്.

English summary
Munna Michael beats Baahubali 2 at the Pakistan Box Office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam