»   » സോനം കപൂര്‍ തബല പരിശീലനത്തില്‍; സിനിമയ്ക്ക് വേണ്ടിയോ അതോ!!

സോനം കപൂര്‍ തബല പരിശീലനത്തില്‍; സിനിമയ്ക്ക് വേണ്ടിയോ അതോ!!

Posted By:
Subscribe to Filmibeat Malayalam

നീര്‍ജ എന്ന ചിത്രത്തിലൂടെ എവരുടേയും അഭിനന്ദനം ഏറ്റു വാങ്ങിയ പ്രകടനം കാഴ്ച വച്ച സോനം കപൂര്‍ ആര്‍ ബാല്‍ക്കിയുടെ പുതിയ ചിത്രമായ പദ്മാനില്‍ വരുന്നത് തബല പ്ലെയറായി. ചിത്രത്തില്‍ നായകന്‍ അക്ഷയ് കുമാറും നായികയായി രാധിക ആപ്‌തെയുമാണ്. തിന്‍സല്‍ പട്ടണത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം സോനമാണെങ്കില്‍ ഈ ചിത്രത്തില്‍ സോനം ചെയ്യുന്നത് രസകരമായ പ്രത്യേകതയുള്ള വേഷമായിരിക്കണം

തബലാ പ്ലെയറായി സോനം

സോനം പുതിയ ചിത്രത്തില്‍ തബല പ്ലെയറായി അഭിനയിക്കുകയാണെന്നും അതിന്റെ ഭാഗമായി 2 മാസത്തോളമായി കൊട്ടുവാദ്യ വിദഗ്ധനും തബല പ്ലെയറുമായ മുക്ത മദന്‍ രാസ്തയുടെ കീഴില്‍ തബല പഠിക്കുകയായിരുന്നു.

മുക്ത മദന്റെ വെളിപ്പെടുത്തല്‍

സോനം തന്റെ അടുത്ത് നിന്നും തബല പഠിക്കുന്നുണ്ടെന്ന് മുക്ത മദന്‍ വെളിപ്പെടുത്തി.

സോനത്തിന്റെ തയ്യാറെടുപ്പ്

പദ്മാനില്‍ തബല പ്ലെയറായി അഭിനയിക്കുന്ന സോനം സംഗീതോപകരണം സൂക്ഷ്മമായി ചെയ്യാന്‍ പരിശീലിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോഴും മറ്റു സമയങ്ങളിലെല്ലാം സംഗീതത്തിന്റെ ബുക്ക് കൈയില്‍ കരുതുകയും, സ്വയം പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട് സോനം. ചിത്രത്തില്‍ മുക്തയും ചെറിയൊരു വേഷം ചെയ്യുന്നുണ്ട്. സാരംഗി പ്ലെയറായിട്ട് വേഷമിടുന്ന മുക്ത സോനത്തിന് പരിശീലനം നല്‍കുന്നുമുണ്ട്.

അക്ഷയ്‌യുടേയും രാധികയുടേയും റൊമാന്‍സ്

കുറച്ച് ദിവസം മുന്‍പ് ചിത്രത്തിന്റെ ഒരു പാട്ട് രംഗം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി പട്ടണത്തിലെ പല സ്ഥലങ്ങളില്‍ സൈക്കിള്‍ ഓടിച്ചു പോകുന്നുണ്ടായിരുന്നു.

പദ്മാന്‍- യഥാര്‍ത്ഥ ജീവിതകഥ

ഈ ചിത്രത്തിന്റെ കഥ അരുണാചലം മുരുകാനന്ദം എന്ന വീരനായ പുരുഷന്റെ യഥാര്‍ത്ഥ ജീവിതാനുഭവമാണ്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ ഉടനീളം ഗ്രാമപ്രദേശങ്ങളില്‍ ചെറിയ വിലയ്ക്ക് സാനിറ്ററി നാപ്കിന്‍ വില്‍ക്കുന്നത് ജീവിത ലക്ഷ്യമാക്കിയ വ്യക്തിയായിരുന്നു. ആ കഥയാണ് പദ്മാന്‍ എന്ന ചിത്രത്തിനാധാരം

English summary
It's confirmed! Sonam Kapoor will be seen as a tabla player in Akshay Kumar's upcoming film Padman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X