»   » അച്ഛന്റെ മിക്ക ചിത്രങ്ങളും കാണാന്‍ താല്‍പര്യമില്ലായിരുന്നെന്ന് സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി

അച്ഛന്റെ മിക്ക ചിത്രങ്ങളും കാണാന്‍ താല്‍പര്യമില്ലായിരുന്നെന്ന് സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി

Posted By:
Subscribe to Filmibeat Malayalam

അച്ഛന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും തനിക്ക് ഇഷ്ടമല്ലെന്ന് ബോളിവുഡ് ആക്ഷന്‍ ഹീറോ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി. കാരണം മറ്റൊന്നുമല്ല, ആക്ഷന്‍ ചിത്രങ്ങള്‍ കാണാന്‍ ആതിയ ഷെട്ടിക്ക് താല്‍പര്യമില്ല. അത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് സ്വന്തം അച്ഛനായാലും ആരായാലും താന്‍ കാണാറില്ലെന്നാണ് താരം പറയുന്നത്.

എന്നാല്‍, അച്ഛന്റെ കോമഡി ചിത്രങ്ങള്‍ കാണാന്‍ ഈ മകള്‍ സമയം ചെലവഴിക്കാറുണ്ട്. അച്ഛന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും ആക്ഷന്‍ ത്രില്ലര്‍ സിനിമകളായിരിക്കും. അച്ഛനെ തല്ലുന്നതും കൊല്ലുന്നതുമൊക്കെ കാണാനുള്ള മനസ്സ് തനിക്കില്ലെന്നും താരം പറഞ്ഞു. ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്.

athiya-shetty

സല്‍മാന്‍ഖാന്‍ നിര്‍മാതാവും ഗായകനുമാകുന്ന ചിത്രം നിഖില്‍ അദ്വാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സെപ്തംബര്‍ 11ന് തിയറ്ററിലെത്തും. ബോളിവുഡ് നടിയാകുക എന്നത് പണ്ടുമുതലേ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ആതിയ പറഞ്ഞത്. സിനിമകളെ അത്രമാത്രം ആതിയ ഇഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ ജയപാരജയങ്ങള്‍ ഒരിക്കലും തന്നെ ബാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

ഒരിക്കലും അച്ഛന്റെ ചിത്രങ്ങളെക്കുറിച്ച് വീട്ടില്‍ ഞങ്ങള്‍ ചര്‍ച്ചചെയ്യാറില്ല. അച്ഛന്‍ അഭിനയിച്ച ഹേര ഫേരി എന്ന ചിത്രമാണ് ഏറ്റവും ഇഷ്ടമെന്നും ആതിയ പറഞ്ഞു. അച്ഛനു ഏറ്റവും അനുയോജ്യമായ നായികമാര്‍ കരിഷ്മ കപൂറും രവീണ ഠണ്ഡയുമാണെന്നും ആതിയ പറയുന്നു.

English summary
Actress Athiya Shetty, who is making her Bollywood debut with 'Hero', says the fate of her father Suniel Shetty's films at the box-office never affected her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam