»   » കിടപ്പറരംഗം ഭര്‍ത്താവിനിഷ്ടമല്ല: റീമ

കിടപ്പറരംഗം ഭര്‍ത്താവിനിഷ്ടമല്ല: റീമ

Posted By:
Subscribe to Filmibeat Malayalam

ഒരു കിടപ്പറ രംഗത്തിലഭിനയിച്ചതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടി റീമ സെന്‍. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ റീമയ്ക്ക് ഭര്‍ത്താവായ ശിവ്കരണ്‍ സിങ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അമിതഗ്ലാമര്‍ പ്രദര്‍ശനം പാടില്ലെന്ന് പ്രത്യേകം പറയുകയും ചെയ്തു.

ഇത് വകവയ്ക്കാതെ നടി കിടപ്പറരംഗത്തില്‍ അഭിനയിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇതിന്റെ പേരില്‍ ഭര്‍ത്താവും റീമയും തമ്മില്‍ വഴക്കുണ്ടായെന്നാണ് സിനിമാലോകത്തെ സംസാരം. ഭര്‍തൃ വീട്ടുകാര്‍ക്കും നടി കിടപ്പറരംഗത്തില്‍ അഭിനയിച്ചതിനോട് എതിര്‍പ്പാണ്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ഗാങ്‌സ് ഓഫ് വാസിപര്‍' എന്ന ചിത്രത്തിലാണ് നടി അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. കഥയും കഥാപാത്രവും ആവശ്യപ്പെട്ടതു കൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നതെന്ന് റീമ പറയുന്നു. എന്നാല്‍ ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ കണ്ട തന്റെ ഭര്‍ത്താവിന് അവ ഇഷ്ടമായില്ല. തന്നെ ഇത്തരം സീനുകളില്‍ കാണുന്നത് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്നുവെന്ന് താന്‍ മനസ്സിലാക്കി. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതില്‍ തനിക്ക് പശ്ചാത്താപം ഇല്ലെന്നും നടി പറയുന്നു.

English summary
Reema Sen has mentioned that her husband did not like her acting in the lovemaking scene in a Hindi film. Reema Sen who had acted in Tamil and Hindi films is for the first time had acted in a bedroom scene in a Hindi film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam