»   » ഷാരൂഖിന്റെ സെല്‍ഫിയിലകപ്പെട്ടു, സൈറയ്ക്കിപ്പോള്‍ ആരാധകരുടെ ബഹളമാണ്..വിവാഹം കഴിക്കാന്‍ തല്ല്!

ഷാരൂഖിന്റെ സെല്‍ഫിയിലകപ്പെട്ടു, സൈറയ്ക്കിപ്പോള്‍ ആരാധകരുടെ ബഹളമാണ്..വിവാഹം കഴിക്കാന്‍ തല്ല്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഭാഗ്യം എവിടെയാണ് എപ്പോഴാണ് തെളിയുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഭാഗ്യവശാലോ നിര്‍ഭാഗ്യ വശാലോ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ സെല്‍ഫിയില്‍ അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പെണ്‍കുട്ടി കശ്മീര്‍ ,സ്വദേശിയാണെന്നും എന്താണു പഠിക്കുന്നതെന്നുമുള്ള വിവരങ്ങളടക്കം സോഷ്യല്‍ മീഡിയയിലെ 'പ്രണയ നായകര്‍' കണ്ടെത്തിക്കഴിഞ്ഞു...

റയീസ് പ്രമോഷനെത്തിയപ്പോള്‍ താരത്തിന്റെ സെല്‍ഫി

ഷാരൂഖ് ചിത്രം റയീസിന്റെ പ്രമോഷനായി പൂനെയിലെത്തിയപ്പോഴായിരുന്നു കശ്മീര്‍ സ്വദേശിയായ സൈറ ഷാരൂഖിന്റെ സെല്‍ഫിയിലകപ്പെട്ടത്.

സെല്‍ഫി സോഷ്യല്‍ മീഡിയയില്‍

ഷാരൂഖ് സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതോടെ പച്ച നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച പെണ്‍കുട്ടി ആരെന്നായി സംശയം

സൈമ എന്ന സുന്ദരി

സെല്‍ഫിയിലെ സുന്ദരിയെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ തന്നെ കണ്ടു പിടിച്ചു. പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥിയാണ് കശ്മീര്‍ സ്വദേശിയായ സൈമ.
തന്റെ അടുത്ത സുഹൃത്താണ് പ്രമോഷനെത്തിയ ഷാരൂഖിനെ കാണാനായി മുന്‍നിരയിലെത്താന്‍ സഹായിച്ചതെന്ന് സൈമ പറയുന്നു.

വിവാഹം കഴിക്കാന്‍ ആഗ്രഹം

ആ പെണ്‍കുട്ടി ഏത് നാട്ടുകാരിയാണെന്നു കണ്ടെത്തി അവളെ വിവാഹം കഴിക്കുമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ പോസ്റ്റ്

സൈറയ്ക്ക് ഫോണ്‍കോളുകളുടെ ബഹളം

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തനിക്കു ഫോണ്‍കോളുകളുടെ ബഹളമായിരുന്നുവെന്ന് സൈറ പറയുന്നു. ആദ്യം എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ലെന്നും പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച താനാണെന്നു മനസ്സിലായതെന്നും സൈറ പറയുന്നു.

English summary
it is not often when in a selfie taken by Shah Rukh Khan, people overlook the superstar to look at a random girl. But this is what has happened with Saima Hussain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam