»   » നജീം അര്‍ഷാദിന്റെ ശബ്ദം ബോളിവുഡിലേയ്ക്ക്

നജീം അര്‍ഷാദിന്റെ ശബ്ദം ബോളിവുഡിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരിപാടികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍. ഈ പരിപാടിയിലൂടെ ഒട്ടേറെ യുവഗായകരെ പരിചയപ്പെടാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇവരില്‍ വളരെ ചുരുക്കം പേര്‍ക്കുമാത്രമേ ചലച്ചിത്രമേഖലയില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അക്കൂട്ടത്തില്‍ ഒന്നാമനാണ് നജീം അര്‍ഷാദ്.

മനോഹരമായ ആലാപനശൈലിയും വ്യത്യസ്തവും സുന്ദരവുമായ ശബ്ദവുമാണ് നജീമിന് സിനിമയില്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്. ചില മലയാളചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള നജീം ബോളിവുഡിലേയ്ക്കും രംഗപ്രവേശം നടത്തിക്കഴിഞ്ഞു. രാം രമേശ് ശര്‍മ്മ സംവിധാനം ചെയ്യുന്ന കാഫിറോം കി നമസ് എന്ന ചിത്രത്തിലൂടെയാണ് നജീമിന്റെ ബോളിവുഡ് അരങ്ങേറ്റം.

Najim Arshad

കൂട്ടുകാരിലൊരാളാണ് നജീമിനെ സംഗീത സംവിധായകനായ അദൈ്വത് നെംലേകറിന് പരിചയപ്പെടുത്തിയത്. നജീമിന്റെ കഴിവില്‍ പ്രതീക്ഷ തോന്നിയ അദൈ്വത് താന്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കുകയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സോങും മറ്റൊരു സോളോയുമാണ് നജീം ആലപിക്കുന്നത്.

മലയാളത്തില്‍ ഡയമണ്ട് നെക്ലേസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ നജീം പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

English summary
Singer Najim Arshad has sung the title song as well as a solo for a Bollywood movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam