»   »  ഇന്ത്യ വിട്ടതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നര്‍ഗ്ഗീസ് ഫക്രി

ഇന്ത്യ വിട്ടതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നര്‍ഗ്ഗീസ് ഫക്രി

Posted By: Dhyuthi
Subscribe to Filmibeat Malayalam

 ബോളിവുഡ് നടിയും അമേരിക്കന്‍ മോഡലുമായ നര്‍ഗ്ഗീസ് ഫക്രി ഇന്ത്യ വിട്ടത് ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗുരുതരമായ അസുഖം ബാധിച്ചതുകൊണ്ടാണ് ഇന്ത്യ വിട്ടതെന്നാണ് നര്‍ഗ്ഗീസിന്റെ വെളിപ്പെടുത്തല്‍. ഹൗസ്ഫുള്‍ 3 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഫക്രി ഇന്ത്യ വിട്ടത്. എന്നാല്‍ കാമുകന്‍ ഉദയ് ചോപ്രയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതാണ് ഇന്ത്യ വിട്ടതിന് പിന്നിലെന്നായിരുന്നു ഇതിന് പിന്നാലെ പരന്ന അഭ്യൂഹങ്ങള്‍.

Read also: ഞങ്ങള്‍ സുഹൃത്തുക്കള്‍, സുഹൃത്തുക്കളെന്നാല്‍.... സല്‍മാനെക്കുറിച്ച് ലുലിയ തുറന്നുപറയുന്നു

വിവാഹം കഴിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫക്രി രംഗത്തെത്തി.

വെളിപ്പെടുത്തല്‍

ജീവന് ഭീഷണിയാവുന്ന രോഗം ബാധിച്ചതിനാലാണ് അമേരിക്കയിലേക്ക് മടങ്ങിയതെന്നാണ് ഒടുവില്‍ നര്‍ഗ്ഗീസിന്റെ വെളിപ്പെടുത്തല്‍. ആഴ്‌സനികും ലഡും ശരീരത്തില്‍ കലരുന്നതാണ് അവസ്ഥ മോശമാക്കിയതെന്നാണ് നര്‍ഗ്ഗീസ് പറയുന്നത്.

ഭക്ഷണത്തിലും വെള്ളത്തിലും

ഇന്ത്യയിലെത്തുമ്പോള്‍ ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും ശരീരത്തില്‍ ലഡും ആഴ്‌സനികും കലരുന്നുവെന്നും ഇത് തന്റെ ജീവന് ഭീഷണിയാവുന്നുവെന്നും ഫക്രി പറയുന്നു.

ആശ്രയം ആയുര്‍വ്വേദം

ഗുരുതര പ്രശ്മാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അസുഖത്തില്‍ നിന്നുള്ള മോചനത്തിനായി ആയുര്‍വ്വേദത്തെയും പ്രകൃതി ചികിത്സയെയുമാണ് ആശ്രയിക്കുന്നത്.

പ്രണയവും വിവാഹവും

വിവാഹത്തെക്കുറിച്ച് പറഞ്ഞ 36കാരിയായ നര്‍ഗ്ഗീസ് ഫക്രി വിവാഹം ഒന്നുമല്ലെന്നും ഒരു ലേബല്‍ മാത്രമാണെന്നും പ്രതികരിച്ചിരുന്നു. ചിലര്‍ക്ക് ഭര്‍ത്താവിന്റെ പാതി സ്വത്ത് വേണം എന്നാല്‍ എനിക്ക ് ആരുടേയും ഒന്നും വേണ്ടെന്നും സ്വന്തമായി പണമുണ്ടാക്കിയിട്ടുള്ള താന്‍ സ്വന്തന്ത്രയായ സ്ത്രീയാണെന്നും ഫക്രി പറയുന്നു.

അമേരിക്കയിലേക്കുള്ള യാത്ര

പെട്ടെന്നൊരു ദിവസം രാത്രി ബാഗ് പാക്ക് ചെയ്ത നര്‍ഗ്ഗീസ് ഫക്രി ഇന്ത്യ വിടുകയായിരുന്നു. ബോയ് ഫ്രണ്ട് ഉദയ് ചോപ്രയുമായുണ്ടായ പ്രണയത്തകര്‍ച്ചയാണ് ഫക്രിയുടെ തിരിച്ചുപോക്കിന് പിന്നിലെന്നായിരുന്നു അഭ്യൂഹം.

ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ സന്തോഷം

സ്വതന്ത്രയായ സ്ത്രീയാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ച നര്‍ഗ്ഗീസ് തന്റെ അമ്മയെ മാത്രം പരിപാലിച്ച് തനിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

English summary
Nargis Fakhri left India due to she had a life-threatening disease. She left India last month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam