»   » അമിതാബിന്റെ കൊച്ചുമകളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ !!

അമിതാബിന്റെ കൊച്ചുമകളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ !!

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നന്ദയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ എപ്പോഴും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി നവ്യയെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ വന്നതിനു ശേഷമാണിത്. എന്നാല്‍  ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബവും ഷാറൂഖാനും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഈ അടുത്താണ് ഷാറൂഖാന്‍ ഇതു സംബന്ധിച്ചുളള തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളെ കുറിച്ച് താന്‍ മകനോട് സംസാരിക്കാറില്ലെന്നും തനിക്ക് തന്റെ കുട്ടികളെ വിശ്വാസമാണെന്നുമാണ് ഷാറൂഖ് പറഞ്ഞത്. നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പുതിയ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് .ചിത്രങ്ങള്‍ കാണൂ..

Read more: ദീപികയും പ്രിയങ്കയും ഹോളിവുഡിലേയ്ക്ക് !പിന്നാലെ പരിണീതി ചോപ്രയും ?

ലണ്ടനിലെ സ്കൂളില്‍

അമിതാബ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകളായ നവ്യ ലണ്ടന്‍ സ്‌കൂളിലാണ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതേ സ്‌കൂളിലാണ് ഷാറൂഖിന്റെ മകനും പഠിച്ചത്.

അഭിനയ പാരമ്പര്യം

അഭിനയ പാരമ്പര്യമുള്ള കുടുംബത്തിന്റെ പാത പിന്തുടര്‍ന്ന് നവ്യയ്ക്കും ബോളിവുഡ് നടിയാവണമെന്നാണ് ആഗ്രഹം.

പഠനവുമായി തിരക്കിലാണ്

കൊച്ചുമകള്‍ അഭനയിക്കാനുളള ആഗ്രഹം തുറന്നു പറഞ്ഞെങ്കിലും നവ്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്യത്തെ കുറിച്ച് ഇനിയും തീരുമാനിച്ചിട്ടില്ല എന്നാണ് അമിതാബ് ബച്ചന്‍ പറഞ്ഞത്. നവ്യ പഠനത്തിന്റെ കാര്യങ്ങളുമായി തിരക്കിലാണെന്നും ബച്ചന്‍ വ്യക്തമാക്കിയിരുന്നു.( നവ്യ സഹോദരനൊപ്പം )

വിവാദങ്ങള്‍ കാര്യമാക്കിയില്ല

ആര്യന്‍ ഖാനുമായി ബന്ധപ്പെടുത്തിയുളള വാര്‍ത്തകള്‍ കാര്യമാക്കാതെ ലണ്ടന്‍ പഠനത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ തായ്‌ലന്റില്‍ പോയിരുന്നു. (സുഹൃത്തിനൊപ്പം)

English summary
Navya Naveli Nanda is the granddaughter of Bollywood icon Amitabh Bachchan. She has just finished her graduation but is a star already. Navya has a huge fan following and is known as one of the most stylish star kids of today's generation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam