»   » ഭാര്യക്കെതിരേ ചാരപ്പണി, ബോളിവുഡ് താരം വീണ്ടും വിവാദത്തില്‍

ഭാര്യക്കെതിരേ ചാരപ്പണി, ബോളിവുഡ് താരം വീണ്ടും വിവാദത്തില്‍

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന ആത്മകഥ പുറത്തിറക്കി ശരിയ്ക്കും പുലിവാല് പിടിച്ചിരുന്നു. സഹതാരങ്ങളുമായുള്ള രഹസ്യബന്ധങ്ങള്‍ തുറന്നു പറഞ്ഞുള്ള പുസ്തകം എന്തായാലും കുറഞ്ഞ ദിവസം കൊണ്ട് പിന്‍വലിക്കേണ്ടി വന്നു.

പണ്ട് വിളമ്പിയ വിഭവങ്ങൾ തന്നെ, അതേ രുചിയും! ഹേറ്റ് സ്റ്റോറി 4 - റിവ്യൂ

ഇത്തവണ തീര്‍ത്തും രസകരമായ സംഭവത്തിലാണ് വാര്‍ത്തയില്‍ നിറയുന്നത്. ഭാര്യയ്‌ക്കെതിരേ ചാരപ്പണി നടത്തിയതിനെ തുടര്‍ന്ന് മുംബൈ പോലിസ് ഇപ്പോള്‍ സിദ്ദിഖിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Nawazuddin Siddiqui

ഒരു സ്വകാര്യ ഡിറ്റക്ടീവിന്റെ സഹായത്തോടെ ഭാര്യയുടെ ടെലിഫോണ്‍ കോളുകളും യാത്രാ വിവരങ്ങളും കണ്ടെത്തുന്നുവെന്നാണ് പരാതി. മുംബൈയില്‍ ഇത് സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. ബിസിനസ്സുകാരും സെലിബ്രിറ്റികളും സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായത്തോടെ കോള്‍ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മുംബൈ പോലിസ് തയ്യാറായിട്ടില്ല. കാരണം സിദ്ദിഖി ഇതുവരെ സ്‌റ്റേഷനില്‍ ഹാജരാവുകയോ സ്‌റ്റേറ്റ്‌മെന്റ് നല്‍കുകയോ ചെയ്തിട്ടില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലിസിന് സിദ്ദിഖിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.

മൈ സ്റ്റോറിയെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍, ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്!

English summary
Mumbai Police summons actor Nawazuddin Siddiqui for allegedly spying on his wife

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam