»   » താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ നടനായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ സിനിമയായ 'ബാബുമോഷായ് ബണ്ടുബാസ്' എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിനിടെ ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ പല വ്യത്യസ്ത രംഗങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ച് നവാസുദ്ദീന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചിത്രത്തില്‍ ഏറെയും പ്രണയരംഗങ്ങളായിരുന്നതിനാലും താന്‍ മുമ്പ് ഇത്തരം സീനുകളില്‍ അധികം അഭിനയിക്കാത്തതും തനിക്ക് ആശങ്ക നല്‍കിയിരുന്നെന്നും. എന്നാല്‍ താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ചിത്രത്തിലെ ചുംബന രംഗങ്ങളിലായിരുന്നെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ തന്റെ അഭിനയത്തെക്കുറിച്ച് നവാസുദ്ദീന്‍ പറയുന്നത് കേട്ടു നോക്കു.

ആദ്യത്തെ ലിപ് ലോക്ക്

താന്‍ ഒട്ടും ധൈര്യമില്ലാതെയായിരുന്നു ചിത്രത്തിലെ പല രംഗങ്ങളിലും അഭിനയിച്ചിരുന്നത്. തന്റെ ആദ്യത്തെ ലിപ് ലോക്ക് സീനില്‍ അഭിനയിച്ചപ്പോള്‍ താന്‍ ശരിക്കും പതറി പോയിരുന്നെന്നാണ് താരം പറയുന്നത്.

ആസ്വാദിച്ച രംഗങ്ങള്‍..

സിനിമയില്‍ താന്‍ ഏറ്റവുമധികം ആസ്വാദിച്ചത് ചുംബന രംഗങ്ങളിലായിരുന്നെന്നാണ് നവാസുദ്ദീന്‍ പറയുന്നത്. നമ്മള്‍ അഭിനയിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധ ചെലുത്തുകയാണെങ്കില്‍ ഒരിക്കലും മോശമായി പോവില്ലെന്നാണ് താരത്തിന്റെ അഭിപ്രായം.

ചിന്തകളുടെ പരക്കം പാച്ചില്‍

നന്നായി ചെയ്യുമെന്ന് തോന്നുന്നു രംഗങ്ങളിലും പലര്‍ക്കും പേടി ഉണ്ടാവുന്നത് ഒരേ സമയത്ത് പല കാര്യങ്ങളെക്കുറിച്ചും ആലോചിക്കുന്നത് കൊണ്ടാണെന്നാണ് നവാസുദ്ദീന്റെ അഭിപ്രായം.

യഥാര്‍ത്ഥ അഭിനയം

മിക്ക സിനിമകളിലും ഇത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് യഥാര്‍ത്ഥമായിട്ടായിരിക്കില്ല. എന്നാല്‍ ഈ സിനിമയിലെ യഥാര്‍ത്ഥ സീനുകളിലുടെയാണ് തനിക്ക് അഭിനന്ദനാര്‍ഹമായ പ്രതികരണം ലഭിച്ചിരിക്കുന്നതെന്നും നവാസുദ്ദീന്‍ പറയുന്നു.

ഇതൊന്നും ഇഷ്ടമല്ല...

ഒരു നായകന്റെ വേഷം ചെയ്യുന്നതിതോ അല്ലെങ്കില്‍ വില്ലന്റെ വേഷം ചെയ്യുന്നതോ തനിക്ക് ഇഷ്ടമല്ലായിരുന്നെന്നാണ് താരം പറയുന്നത്. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ മാറ്റം വന്നിരിക്കുകയാണെന്നും നവാസുദ്ദീന്‍ വ്യക്തമാക്കുന്നു.

യഥാര്‍ത്ഥ വേഷങ്ങള്‍

താന്‍ നായകനെയും വില്ലനെക്കാളും ഇഷ്ടപ്പെടുന്നത് ചിത്രത്തിലെ മറ്റ് പല പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാണ്. കാരണം അവ പ്രേക്ഷക ശ്രദ്ധനേടുകയും കുറച്ച് കൂടി യഥാര്‍ത്ഥ കഥാപത്രമായി തോന്നിക്കുമെന്നുമാണ് നവാസുദ്ദീന്‍ പറയുന്നത്.

തന്റെ കഥാപാത്രങ്ങള്‍

താന്‍ അഭിനയിക്കാന്‍ പോവുന്ന കഥാപാത്രങ്ങളെ മുന്‍വിധിയോടെ കാണുന്ന ആളാണ് നവാസുദ്ദീന്‍ സിദ്ദീഖ്. അതിനാല്‍ തന്നെ തന്റെ കഥാപാത്രങ്ങളെ കുറിച്ച് ബോധമുണ്ടെന്നും താരം പറയുന്നു.

ബാബുമോഷായ് ബണ്ടുബാസ്

നവാസുദ്ദീന്‍ സിദ്ദീഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ബാബുമോഷായ് ബണ്ടുബാസ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയിരുന്നത്.

English summary
Nawazuddin Siddiqui On His Intimate Scenes In Babumoshai Bandookbaaz

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam