For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാനോട് നയന്‍താര നോ പറഞ്ഞത് പ്രിയാമണിക്ക് അനുഗ്രഹമായി മാറി! ആ ഗാനരംഗത്തിന് പിന്നിലെ കഥ ഇങ്ങനെ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തിന് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് നയന്‍താര. മലയാള സിനിമയിലൂടെയായിരുന്നു ഡയാന കുര്യന്‍ തുടക്കം കുറിച്ചത്. അന്യഭാഷകളില്‍ നിന്നും മികച്ച അവസരം ലഭിച്ചതോടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും പ്രമോഷനില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് ഈ താരം.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് തെളിയിച്ച താരം മുന്‍പ് നിരസിച്ച അവസരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ചെന്നൈ എക്‌സ്പ്രസിലേക്ക് നയന്‍സിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും അരങ്ങേറുകയാണ് ഇപ്പോള്‍.

  വിവാഹ ശേഷം മീര അനില്‍ കോമഡി സ്റ്റാറിലുണ്ടാവില്ലേ? മറുപടിയുമായി റിമി ടോമി! വിവാഹ വീഡിയോ വൈറല്‍!

  രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് 20013ലായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. ദീപിക പദുക്കോണായിരുന്നു ചിത്രത്തില്‍ നായികയായത്. സത്യരാജ്, മുകേഷ് തിവാരി, മനു മാലിക് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. പ്രിയാമണിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനരംഗത്തായിരുന്നു താരമെത്തിയത്. പ്രിയാമണിക്ക് മുന്‍പായാണ് സംവിധായകന്‍ നയന്‍താരയെ സമീപിച്ചത്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റമായിരുന്നിട്ടും താരം ആ അവസരം സ്വീകരിച്ചിരുന്നില്ല.

  Nayantara

  Recommended Video

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ നയന്‍താരയ്ക്ക് ബോളിവുഡില്‍ അരങ്ങേറാനുള്ള അവസരമായിരുന്നു സംവിധായകന്‍ നല്‍കിയത്. ഐറ്റം നമ്പറിലൂടെയാവരുത് തന്റെ അരങ്ങേറ്റമെന്ന് നിര്‍ബന്ധമുള്ള താരം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. ചുംബനരംഗങ്ങളും ഡാന്‍സുമൊക്കെയായി നേരത്തെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അവസരം നിഷേധിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല.

  ചെന്നൈ എക്‌സ്പ്രസിലേക്ക് പകരക്കാരിയായെത്തിയത് പ്രിയാമണിയായിരുന്നു. കരിയറിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു ആ ഗാനരംഗമെന്നായിരുന്നു താരം പറഞ്ഞത്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തേയും ഏറെയിഷ്ടപ്പെടുന്ന താരം ആ അവസരം സ്വീകരിക്കുകയായിരുന്നു. ഷാരൂഖ് ഖാനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം. അതിനിടയിലായിരുന്നു ചെന്നൈ എക്‌സ്പ്രസിലേക്ക് ക്ഷണം വന്നത്. അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു താരം.

  ദുല്‍ഖറിന് വേണ്ടി സിദ്ദിഖ് വാദിച്ചു! നീയായിട്ട് അവനെ ആ ശീലം പഠിപ്പിക്കരുതെന്ന് മമ്മൂട്ടിയുടെ കമന്‍റ്

  English summary
  Nayantara Was Once Approached For A Song in Chennai Express But Refused Politely
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X