For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിനൊപ്പം ​ഹിറ്റ് ഐറ്റം ഡാൻസിൽ എത്തേണ്ടിയിരുന്നത് നയൻതാര; മറ്റൊരു നടി ചെയ്തത് സൗജന്യമായി

  |

  തെന്നിന്ത്യയിൽ കൈ നിറയെ ചിത്രങ്ങളുമായി കരിയറിന്റെ ഉയർച്ചയിൽ നിൽക്കുകയാണ് നയൻതാര. അടുത്തിടെ വിവാഹിതയായ നടി ഹണി മൂൺ യാത്രയ്ക്ക് ശേഷം വീണ്ടും ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഷാരൂഖ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ജവാനാണ് നയൻസ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം. നടി ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പർ താരത്തോടൊപ്പം അഭിനയിക്കുന്നത്. 19 വർഷത്തോളമായി സിനിമാ മേഖലയിലുള്ള നടി ഇതുവരെയും ഒരു ഹിന്ദി ഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. പല ഓഫറുകൾ വന്നിട്ടും നടി മുഖം തിരിക്കുകയായിരുന്നെന്നാണ് വിവരം.

  2013 ൽ പുറത്തിറങ്ങിയ ചെന്നെെ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിൽ നിന്നും നടിക്ക് ഓഫർ വന്നിരുന്നു. സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ എന്ന സോങിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. ദക്ഷിണേന്ത്യ കഥാപശ്ചാത്തലമായുള്ള സിനിമയിൽ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത താരം ഈ ഡാൻസ് നമ്പർ ചെയ്യണമെന്നായിരുന്നു നിർമാതാക്കളുടെ നിർബന്ധം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ഒരുപോലെ പ്രശസ്തയായതിനാലാണ് നയൻതാരയെ പരി​ഗണിച്ചിരുന്നത്.

  പക്ഷെ നയൻതാര ഈ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു ഐറ്റം ഡാൻസിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനില്ലെന്നാണ് നടി അന്നെടുത്ത തീരുമാനം. ഒടുവിൽ ഈ ഡാൻസ് നമ്പർ നടിപ്രിയാമണിയിലേക്കെത്തുകയായിരുന്നു.

  ഹിറ്റാവുമെന്നുറപ്പുള്ള ​ഗാനത്തിൽ ചുവട് വെച്ചതിന് വൻ പ്രതിഫലം വാങ്ങമായിരുന്നെങ്കിലും പ്രിയാമണി ഇത് സൗജന്യമായി ചെയ്യാമെന്നേറ്റു. താൻ പ്രതിഫലം വാങ്ങാതെയാണ് ഈ ഡാൻസ് നമ്പർ ചെയ്തതെന്ന് പ്രിയാമണി തന്നെയാണ് പിന്നീട് പറഞ്ഞത്. സിനിമ റിലീസാവുകയും ബോക്സ് ഓഫീസിൽ ചിത്രം വൻ ഹിറ്റാവുകയും ചെയ്തു. പ്രിയാമണിയുടെ ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നും ബോളിവുഡിൽ നിന്ന് നിരവധി ഡാൻസ് നമ്പറുകളിലേക്ക് അവസരം വന്നെങ്കിലും താൻ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് പ്രിയാമണി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

  അതേസമയം ഷാരൂഖ് ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നയൻതാര. അറ്റ്ലിയാണ് ഷാരൂഖും നയൻസും ഒന്നിച്ചെത്തുന്ന ജവാൻ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോ​ഗസ്ഥയുടെ വേഷമാണ് നയൻതാരയ്ക്കെന്നാണ് വിവരം.

  നയൻതാരയ്ക്ക് പകരം നടി സമാന്തയെ ആയിരുന്നു ജവാനിൽ ആദ്യം പരി​ഗണിച്ചിരുന്നത്. എന്നാൽ പിന്നീട് വേഷം നയൻതാരയിലെത്തുകയായിരുന്നു. നടി ദീപിക പദുകോൺ ചിത്രത്തിൽ അതിഥി വേഷമായെത്തുന്നെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

  ഒ2 വാണ് നയൻതാരയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. സസ്പെൻസ് ത്രില്ലറായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതിനു മുമ്പ് പുറത്തിറങ്ങിയ കാതുവാക്കുല രണ്ട് കാതൽ എന്ന തമിഴ് ചിത്രം വിജയം നേടിയിരുന്നു. നയൻതാരയുടെ ഭർത്താവായ സംവിധായകൻ വിഘ്നേശ് ശിവനാണ് ചിത്രമൊരുക്കിയത്. നടി സമാന്തയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  മലയാളത്തിൽ ​ഗോൾഡ് എന്ന ചിത്രവും നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്. പൃഥിരാജാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  Read more about: nayantara sharukh
  English summary
  Nayantara was the first choice in sharukh film Chennai express item dance; Actress rejected the offer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X