»   » ഷാരൂഖ് ചിത്രത്തില്‍ ഐറ്റംഡാന്‍സിനില്ലെന്ന് നയന്‍സ്

ഷാരൂഖ് ചിത്രത്തില്‍ ഐറ്റംഡാന്‍സിനില്ലെന്ന് നയന്‍സ്

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖിനൊപ്പം ഒരു രംഗത്ത് പ്രത്യക്ഷപ്പെടുക...അങ്ങനെയൊരു മോഹം ഉള്ളിലൊളിപ്പിയ്ക്കാത്ത താരസുന്ദരിമാര്‍ ഇവിടെയുണ്ടാവുമെന്ന് തോന്നുന്നില്ല. ബോളിവുഡിന്റെ കിങ് ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിയ്ക്കുന്ന ബഹുമതിയായാണ് താരങ്ങളെല്ലാം കണക്കാക്കുന്നത്.

കാര്യങ്ങള്‍ അങ്ങനെയിരിക്കെ ഷാരൂഖ് ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിയ്ക്കാന്‍ ഒരു നടി ധൈര്യം കാണിച്ചിരിയ്ക്കുന്നു, അതും ഒരു തെന്നിന്ത്യന്‍ താരം. വേറാരുമല്ല, നമ്മുടെ നയന്‍താരയാണ് അങ്ങനെയൊരു ചങ്കൂറ്റം കാണിച്ചത്.

Nayantara

ഷാരൂഖും ദീപിക പദുകോണും ഒന്നിയ്ക്കുന്ന റൊമാന്റിക് കോമഡി ചിത്രം ചെന്നൈ എക്‌സ്പ്രസിലേക്കായിരുന്നു നയന്‍സിന് ക്ഷണം ലഭിച്ചത്.

മുംബൈയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ഒരാളുടെ യാത്രയാണ് രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം. കഥയുടെ പശ്ചാത്തലം ദക്ഷിണേന്ത്യയായതിനാല്‍ ഇവിടെയുള്ള ഒരു പ്രമുഖതാരത്തിന്റെ ഐറ്റം ഡാന്‍സ് വേണമെന്ന സംവിധായകന് താത്പര്യമുണ്ടായിരുന്നു.

അങ്ങനെയൊരു താരത്തിന് വേണ്ടിയുള്ള തിരച്ചിലാണ് ക്ഷിണേന്ത്യയിലെ നാല് ഭാഷകളിലും സ്വന്തമായി മേല്‍വിലാസമുള്ള നയന്‍സില്‍ ചെന്നവസാനിച്ചത്.

എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് സൗമ്യമായി തന്നെ നയന്‍താര ഈ ഓഫര്‍ നിരസിച്ചു. ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഒരു ഐറ്റം നമ്പറിലൂടെയാവരുതെന്ന് നിര്‍ബന്ധമുള്ളതു കൊണ്ടാണ് നയന്‍സ് ഈ സുവര്‍ണാവസരം വേണ്ടെന്ന് വച്ചത്. ഇവിടെ വേണ്ടതിലധികം തിരക്കുള്ളപ്പോള്‍ ഐറ്റം ഡാന്‍സ് ചെയ്ത് ചീത്തപ്പേര് സമ്പാദിയ്‌ക്കേണ്ടെന്നും തിരുവല്ലക്കാരി കരുതിക്കാണും.

English summary
Rohit Shetty approached south sensation Nayanthara to do an item number for his upcoming romantic comedy, the Shah Rukh Khan-Deepika starrer Chennai Express

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam