For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  14 വയസുള്ള നടിയെ പ്രണയിച്ച സൂപ്പര്‍താരം! ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും പ്രണയകഥ പുറത്ത് വന്നു

  |

  ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു എന്ന വാര്‍ത്ത വന്നതിന് തൊട്ടടുത്ത ദിവസമാണ് ബോളിവുഡ് താരം ഋഷി കപൂറും അന്തരിക്കുന്നത്. ഏറെ കാലമായി അസുഖ ബാധിതനായി കഴിഞ്ഞിരുന്ന താരത്തിന്റെ വിയോഗം കുടുംബത്തിനും ആരാധകര്‍ക്കുമെല്ലാം വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മകള്‍ റിധിമ കപൂറിനും പിതാവിനെ അവസാനമായി കാണാന്‍ സാധിച്ചിരുന്നില്ല.

  പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താന്‍ കഴിയാത്ത സങ്കടം പങ്കുവെച്ചതിനൊപ്പം ഋഷി കപൂറിന്റെ വിവാഹസമയത്തെ ചില ചിത്രങ്ങളും റിധിമ പോസ്റ്റ് ചെയ്തിരുന്നു. ഇതും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്നിതാ ഋഷി കപൂറിന്റെ ഭാര്യ നീതു കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്.

  1970 കളിലാണ് ഋഷി കപൂര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അക്കാലത്ത് സൂപ്പര്‍ സ്റ്റാറായി തിളങ്ങി നിന്നിരുന്ന ഋഷി കപൂറിന് ഒരുപാട് കാമുകിമാരുണ്ടായിരുന്നു. അദ്ദേഹത്തോട് ഒന്ന് മിണ്ടാന്‍ പോലും ഭയമായിരുന്നു നീതു സിംഗിന്. എന്നാല്‍ ഒന്നിച്ച് സിനിമകളില്‍ അഭിനയിച്ചതോടെയാണ് ഋഷി കപൂറും നീതു സിംഗും സൗഹൃദവും പ്രണയവും ആരംഭിക്കുന്നത്. ബരൂദ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തന്റെ പ്രണയം നീതുവിനോട് ഋഷി വെളിപ്പെടുത്തുന്നത്. പതിഞ്ചോളം സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷവും താരങ്ങള്‍ഒന്നിച്ച് അഭിനയിച്ചിരുന്നു.

  ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രിയും ഇരുവരുടെയും ഉള്ളിലുണ്ടായിരുന്ന പ്രണയവുമാണ് പല സിനിമകളുടെയും വിജയത്തിന് പിന്നിലെ രഹസ്യമെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളിത്തിരയില്‍ ഒരു അത്ഭുതം പോലെ ഇരുവരും സൃഷ്ടിച്ചത് അഭിനയമായിരുന്നില്ല. മറിച്ച് യഥാര്‍ഥ പ്രണയമായിരുന്നു. കേവലം പതിനാല് വയസ് പ്രായമുള്ള സമയത്തായിരുന്നു നീതു സിംഗിന് ഋഷിയോട് പ്രണയം തോന്നിയത്. ആ സമയത്ത് ഋഷി ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ഏറ്റവും മികച്ച നടനായി മാറിയിരുന്നു. 'സെഹറീല ഇന്‍സാന്‍' എന്ന ചിത്രത്തിലൂടെ 1974 ലാണ് ഋഷി കപൂറിനൊപ്പം നീതു ആദ്യമായി അഭിനയിക്കുന്നത്.

  ആദ്യ കാഴ്ചയിലല്ല ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഋഷി എല്ലാവരോടും തമാശ പറഞ്ഞ് നടക്കുന്ന യുവാവിരുന്നു. ഇടയ്ക്കിടെ സെറ്റില്‍ നിന്നും നീതുവിനെ കളിയാക്കാന്‍ ഋഷിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. മേക്കപ്പ് ഒക്കെ ഇട്ട് റെഡിയായി വരുന്ന സമയത്ത് നീതുവിന്റെ മുഖത്ത് കരിമഷി പുരട്ടി ഋഷി തമാശ കാണിക്കുമായിരുന്നു. സിനിമയിലെ പോലെ തന്നെ നായികയെ ഏറ്റവുമധികം ദേഷ്യം പിടിക്കുന്ന യുവാവിനോട് തന്നെ യഥാര്‍ഥത്തില്‍ നീതുവിന് പ്രണയം തോന്നുകയായിരുന്നു. ഋഷിയ്ക്കും അങ്ങനെ തന്നെയായിരുന്നത് കൊണ്ട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

  എന്നാല്‍ നീതുവിന്റെ വീട്ടില്‍ ഈ ബന്ധം പെട്ടെന്ന് ദഹിച്ചില്ല. പ്രധാന കാരണം മകള്‍ക്ക് പതിനാല് വയസേ ഉള്ളു എന്നതായിരുന്നു. കരിയറില്‍ വിജയങ്ങള്‍ സ്വന്തമാക്കി വരുന്നതിന് മുന്‍പ് തന്നെ വിവാഹം നടത്തുന്നതിനോട് നീതുവിന്റെ അമ്മയ്ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇന്‍ഡസ്ട്രിയില്‍ വരുന്നതിനെയും അവര്‍ എതിര്‍ത്തു. അതിനാല്‍ നീതു പുറത്ത് പോകുമ്പോഴെല്ലാം ഒപ്പം ഒരാളെ കൂട്ടിന് അമ്മ അയക്കുമായിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതിന് പിന്നിലും ഒരു കഥയുണ്ട്.

  ഡല്‍ഹിയില്‍ വെച്ച് ഋഷി കപൂറിന്റെ കുടുംബത്തില്‍ ഒരു വിവാഹം നടന്നു. ആ സമയമാണ് ഏറ്റവും നല്ലതെന്ന് കരുതി ഋഷിയുടെയും നീതുവിന്റെയും വിവാഹത്തെ കുറിച്ചും ആ ചടങ്ങില്‍ വെച്ച് അനൗണ്‍സ് ചെയ്യുകയായിരുന്നു. പെട്ടെന്ന് വിവാഹത്തെ കുറിച്ച് പറഞ്ഞത് നീതുവിനും വലിയ ഷോക്ക് ആയി. അത് മാറാന്‍ കുറച്ച് സമയം എടുത്തെങ്കിലും അധികം വൈകാതെ ഇരുവരും വിവാഹിതരായി. 1980 ജനുവരി 23 ഒരു ബുധനാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ബോംബെയിലെ ആര്‍കെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്.

  ഒരുപാട് വര്‍ക്കുകള്‍ ചെയ്ത ഹെവി സാരിയായിരുന്നു നീതു വിവാഹത്തിന് ഉടുത്തത്. അടുത്തിടെ മകള്‍ റിധിമ പങ്കുവെച്ച ചിത്രങ്ങളില്‍ ഇത് വ്യക്തമായിരുന്നു. 40 വര്‍ഷത്തോളം പഴക്കമുള്ള ഋഷി കപൂറിന്റെയും നീതുവിന്റെയും കല്യാണ ക്ഷണക്കത്തും മാസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഋഷി കപൂറിന്റെ വിയോഗത്തിന് പിന്നാലെയാണ് താരദമ്പതിമാരെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ പ്രചരിക്കാന്‍ തുടങ്ങിയത്.

  English summary
  Neethu Singh Birthday Special: Neetu Started Dating Rishi Kapoor At The Age Of 14
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X