»   » ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

Posted By:
Subscribe to Filmibeat Malayalam

നായകന്മാര്‍ക്ക് മുന്നില്‍ ആടിപ്പാടാനുള്ളവരാണ് നായികമാരെന്ന് പലപ്പോഴും പല ചിത്രങ്ങളും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും. പ്രത്യേകിച്ച് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളാകുമ്പോള്‍ നായികമാര്‍ക്ക് കാര്യമായിട്ടൊന്നും ചെയ്യാനും കാണില്ല. അതുകൊണ്ട് തന്നെ തങ്ങളെ സിനിമ ലോകം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അവസരം കുറയുന്ന നായികമാര്‍ പരിഭവം പറയുന്നതും പതിവാണ്.

ദ്രാവിഡിനേക്കാള്‍ പ്രണയം പ്രഭാസിനോട് തന്നെ! പ്രഭാസ് പറഞ്ഞു അനുഷ്‌ക അനുസരിച്ചു, വേണ്ടെന്ന് വച്ചത് സുവര്‍ണാവസരം!

ജയസൂര്യക്ക് ആ സിനിമയുടെ തിരക്കഥ കൊടുത്തിട്ട് നാദിര്‍ഷ ആവശ്യപ്പെട്ടത് ഒരേഒരു കാര്യം മാത്രം!

ഇപ്പോഴിതാ ബോളിവുഡ് നായിക നീതു ചന്ദ്ര സമാനമായ പരിഭവവുമായി എത്തിയിരിക്കുകയാണ്. തന്റെ കഴിവുകളെ ശരിയായി ഉപയോഗിക്കുവാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നാണ് നീതു ചന്ദ്ര പറയുന്നത്. ദേശീയ മാധ്യമമായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രിയദര്‍ശന്റെ നായിക

നീതു ചന്ദ്ര എന്ന നായികയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയത് പ്രിയദര്‍ശനായിരുന്നു. സൂപ്പര്‍ ഹിറ്റ് മലയാള ചിത്ര ബോയിങ് ബോയിങിന്റെ ബോളിവുഡ് റീമേക്കായ ഗരം മസലയായിരുന്നു നീതു ചന്ദ്രയുടെ ആദ്യ സിനിമ.

ശ്രദ്ധിക്കപ്പെട്ടില്ല

പ്രിയദര്‍ശന്‍ ചിത്രത്തിന് പിന്നാലെ രാംഗോപാല്‍ വര്‍മ്മ, മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സിനിമ മേഖലയില്‍ നീതു ചന്ദ്ര വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും നീതു നായികയായി.

തിരിച്ചു വരുന്നു

സിനിമയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതായതോടെ താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ആദി ഭഗവാന്‍ എന്ന ചിത്രത്തിന് ശേഷം അതിഥി വേഷങ്ങളില്‍ ഒതുങ്ങി നിന്ന താര ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

യോഗ്യതയുണ്ട്

പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങളുടെ നായികയാകാന്‍ താരത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ഷാരുഖ് ഖാന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവും യോഗ്യതയും തനിക്കുണ്ടെന്ന് നീതു ചന്ദ്ര പറയുന്നു.

ഗോഡ് ഫാദറില്ല

തന്റെ കഴിവുകളെ സിനിമ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല താന്‍ വന്നത്. തനിക്ക് ഗോഡ് ഫാദറും ഇല്ല. അതുകൊണ്ട് തന്നെ പതുക്കെയായിരുന്നു തന്റെ യാത്ര. എന്നാല്‍ ഉറപ്പുള്ളതുമായിരുന്നുവെന്ന് നീതു ചന്ദ്ര പറയുന്നു.

ഒടുവില്‍ എത്തിയത്

ഇപ്പോള്‍ ലോസ് ആഞ്ജലീസിലുള്ള നീതു ചന്ദ്ര ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് പാകിസ്താനി ഗായകനായ റാഹത് ഫത്തേഹ് അലി ഖാന്റെ മ്യൂസിക് വീഡിയോയായ ബഞ്ചാരേയിലാണ്. തിരിച്ചു വരവില്‍ താരം അഭിനയിച്ച കുസാര്‍ പ്രസാദ് കാ ഭൂത്, ഷൂട്ടര്‍ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

English summary
'I surely deserve to be in a Shah Rukh Khan- or a Salman Khan-starrer film. But my talent has not been utilised in the cinema properly,'' says Neetu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X