For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പേ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്; സ്‌ക്രീനില്‍ പ്രണയവും ജീവിതത്തില്‍ വഴക്കുമാണെന്ന് നീതു കപൂർ

  |

  ബോളിവുഡിലെ പ്രശസ്ത താരദമ്പതിമാരായിരുന്നു നീതു സിംഗും റിഷി കപൂറും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ നീതു തന്നെ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. അടുത്തിടെ ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 12 എന്ന പരിപാടിയില്‍ നീതു പങ്കെടുത്തിരുന്നു.

  ഈ പരിപാടിയില്‍ നീതുവിനെയും റിഷിയെയും അനുസ്മരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് റിഷിയുമായിട്ടുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി തന്നെ മനസ് തുറന്നത്. തങ്ങളുടെ ബന്ധം എല്ലാ കാലത്തും നല്ല രീതിയിലൊന്നും ആയിരുന്നില്ലെന്നാണ് നീതു പങ്കുവെച്ചത്. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം..

  വിവാഹം കഴിക്കുന്നതിന് മുന്‍പേ റിഷിയുമായിട്ടുണ്ടായ പിണക്കത്തെ പറ്റിയാണ് നീതു പറഞ്ഞത്. ജൂട്ടാ കഹിന്‍ കാ എന്ന ചിത്രത്തിലെ 'ജീവന്‍ കേ ഹര്‍ മോഡ് പേ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയില്‍ റിഷിയുടെ കൂടെ താന്‍ റൊമാന്‍സ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയാണ് ചെയ്തതെന്നാണ്' നീതു പറയുന്നത്. സ്‌ക്രീനില്‍ പ്രണയമാണ് നടക്കുന്നതെങ്കിലും ഞാന്‍ മേക്കപ്പ് റൂമിലിരുന്ന് കരയുകയായിരുന്നു.

  ഒന്നിച്ച് പഠിച്ച സുഹൃത്ത് തന്നെയാണ് കാമുകന്‍; കെട്ടുമെന്ന് ഉറപ്പൊന്നുമില്ല, പ്രണയത്തെ കുറിച്ച് നടി അനാര്‍ക്കലി

  ആ സാഹചര്യം വളരെ മോശമായി മാറിയതോടെ ഡോക്ടര്‍ വന്ന് ഇന്‍ജെഷന്‍ വരെ എടുത്തു. ശേഷം ഒന്നും സംഭവിക്കാത്തത് പോലെ തിരികെ ചെന്ന് ആ സീനില്‍ അഭിനയിക്കുകയും ചെയ്തതായി' നീതു പറയുന്നു. രവി ടണ്ടന്‍ സംവിധാനം ചെയ്ത് 1979 ലാണ് ജൂട്ടാ കഹിന്‍ കാ എന്ന സിനിമ റിലീസിനെത്തുന്നത്. രാകേഷ് റോഷനും ഓം ശിവപുരിയും തുടങ്ങി വലിയൊരു താരനിര തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരുന്നു.

  ഭാര്യയുടെ പ്രസവത്തിന് കൂടെ പോയ ഷാരൂഖ് ഖാന്‍; അവള്‍ മരിച്ച് പോവുമെന്നാണ് താന്‍ കരുതിയതെന്നും നടന്‍

  അതിനും മുന്‍പേ നീതുവും റിഷിയും പ്രണയത്തിലായിരുന്നു. ഇവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നീതുവിന്റെ പ്രായം കുറവുള്ളത് പ്രശ്‌നമായി. എന്തായാലും 1980 ല്‍ റിഷി കപൂറും നീതുവും വിവാഹിതരായി. അധികം വൈകാതെ നീതു രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും അവരുടെ കൂടെ സന്തുഷ്ടമായി ജീവിക്കുകയും ചെയ്തു. എന്നാല്‍ 2020 ലാണ് റിഷി അന്തരിക്കുന്നത്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന താരം ലോക്ഡൗണില്‍ അന്തരിച്ചു.

  അച്ഛനെയും മകളെയും പോലുണ്ട്; പുതിയ കാമുകിയുടെ കൂടെയുള്ള ഹൃത്വികിന്റെ ചിത്രം കണ്ട് ആരാധകരുടെ വിമര്‍ശനം

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  റിഷി കപൂറുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മറി നിന്ന നീതു ചെറിയ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ വീണ്ടും സിനിമയില്‍ സജീവമായി അഭിനയിക്കുകയാണിപ്പോള്‍. ജൂണ്‍ ഇരുപത്തിനാലിന് റിലീസ് ചെയ്ത ജഗ്ഗുഗ് ജീയോ എന്ന ചിത്രത്തില്‍ ഗീത സുഖ്‌നാനി എന്ന പ്രധാനപ്പെട്ടൊരു വേഷം തന്നെ നീതു അവതരിപ്പിച്ചിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമ ഉപേക്ഷിച്ച് പോയ നടി തിരികെ വന്നതിന്റെ സന്തോഷം ആരാധകര്‍ക്കും ഉണ്ട്.

  Read more about: neetu singh
  English summary
  Neetu Kapoor Used to Cry In Make-up Room After Romancing Rishi Kapoor On The Screen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X