For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഗര്‍ഭിണിയായിരുന്നില്ല, പോലീസുകാരിയുടെ വേഷത്തിലെത്തിയത് ശരിക്കും ഗര്‍ഭിണിയായപ്പോഴെന്ന് നേഹ ധൂപിയ

  |

  ബോളിവുഡ് സുന്ദരി നേഹ ധൂപിയ കേന്ദ്ര കഥാപാത്രമായിട്ടെത്തുന്ന എ തേഴ്‌സ് ഡേ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ബെഹ്‌സാദ് ഖംബത സംവിധാനം ചെയ്ത സിനിമയെ കുറിച്ചും അതിന്റെ ചിത്രീകരണത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയിലെ എസിപി കാതറിന്‍ അല്‍വാരസി എന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് താന്‍ ഒരു കുഞ്ഞിന പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ താന്‍ കുഞ്ഞിന് ജന്മം നല്‍കി കഴിഞ്ഞിരിക്കുകയാണെന്നും നേഹ പറയുന്നു.

  'അവൾ വീണ്ടും കുഴിയിലേക്ക് ചാടി' എന്നായിരിക്കും കമൻ്റുകൾ; വിവാഹക്കാര്യം രഹസ്യമാക്കിയതിനെ കുറിച്ച് അഞ്ജലി നായർ

  ഈ കഥാപാത്രത്തിന് ഞാന്‍ മികച്ചതായിരിക്കുമെന്ന് സംവിധായകന്‍ ബെഹ്‌സാദ് ചിന്തിച്ചിരുന്നു. അതേ സമയം ഈ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് താനും ആഗ്രഹിച്ചിരുന്നതായി നേഹ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ യാമിയും വളരെ രസകരമായൊരു വേഷമാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണി ആയിരുന്നില്ല. പിന്നീട് ഏഴ് മാസത്തിന് ശേഷമാണ് സംവിധായകനും ഞാനും കണ്ടത്. കാരണം ലോക്ഡൗണ്‍ കാരണം ചിത്രീകരണങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.

  neha-dhupia

  അന്ന് കൊവിഡിന്റെ രണ്ടാം തരംഗമാണ്. ആ സമയത്ത് ഞാന്‍ ഗര്‍ഭിണിയാണെന്ന് സംവിധായകനോട് പറഞ്ഞു. കണ്ണ് പോലും ചിമ്മാതെ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ കാലത്ത് തന്നെ പിന്തുണച്ചതിന് സംവിധായകന്‍ ബെഹ്‌സാദിനെയും നിര്‍മാതാവ് റോണി സ്‌ക്രൂവാലയെയും നേഹ അഭിനന്ദിക്കുകയാണ്. സ്ത്രീയായിട്ടും അമ്മമാരായിട്ടോ അല്ലെങ്കില്‍ ഗര്‍ഭിണിയാണെന്ന നിലയിലോ അഭിനയത്തിലേക്കും ജോലിയിലേക്കും തിരിച്ചെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. ആ കാര്യത്തില്‍ ബെഹ്‌സാദിനെയും റോണിയെയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണെന്നും നടി സൂചിപ്പിച്ചു.

  ഇത് മാത്രമല്ല ഗര്‍ഭകാലത്ത് ആക്ഷന്‍ സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ തോന്നിയ ആശങ്കകളെ കുറിച്ചും നേഹ പറഞ്ഞിരുന്നു. തോക്കിന്റെ ശബ്ദവും പ്രകമ്പനങ്ങളും കേള്‍ക്കുന്നത് എന്റെ മകനെ ബാധിക്കുമോ എന്ന് ഞാന്‍ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് ചോദിക്കുമായിരുന്നു. ആ സമയത്തെ എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ കുഞ്ഞ് വയറ്റിലുണ്ടെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. പേടിക്കാന്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. എന്നോട് മുന്നോട്ട് തന്നെ പോയിക്കൊള്ളാനാണ് അവരെന്നും പറയുന്നത്.

  neha-dhupia

  ഷാരുഖ് ഖാനും സല്‍മാനും തമ്മില്‍ വഴക്കായതോടെ ഐശ്വര്യ റായിയും റാണിയും തമ്മിലുള്ള സൗഹൃദവും പിരിഞ്ഞു, കഥയിങ്ങനെ

  എട്ടാം മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ജോലിയ്ക്ക് പോയിക്കൊളൂ എന്ന് പറയുന്ന ഒരു ധീരനായ ഫിസിഷ്യന്‍ എല്ലാവര്‍ക്കും ആവശ്യമുള്ളതാണ്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ഞാന്‍ ഇപ്പോള്‍ സെറ്റിലേക്ക് മടങ്ങുമ്പോള്‍ ഒന്നും ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല എന്നതാണ്. തുടക്കത്തില്‍ മഴയത്തുള്ള ഷൂട്ടിങ്ങ് ബുദ്ധിമുട്ടോ അസ്വസ്ഥതയോ തോന്നിച്ചു. രാവിലെ ഏഴ് മണിയ്ക്ക് എഴുന്നേറ്റാല്‍ മതിയെങ്കിലും രാവിലെയുള്ള അസ്വസ്ഥതകള്‍ കാരണം 5 മണിയ്ക്ക് തന്നെ എഴുന്നേല്‍ക്കുമായിരുന്നു എന്നുമാണ് നേഹ പറയുന്നത്.

  ഞാന്‍ ഗന്ധര്‍വ്വന്‍ അടക്കമുള്ള സിനിമകള്‍ വേണ്ടെന്ന് വെച്ചതാണ്; നഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് ശ്രീലക്ഷ്മി

  വിജിലന്റ് ത്രില്ലറായി ഒരുക്കിയ 'എ തേഴ്‌സ്‌ഡേ' എന്ന ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യാമി ഗൗതം, അതുല്‍ കുല്‍ക്കര്‍ണി, ഡിംപിള്‍ കംപാഡിയ, കരണ്‍വീര്‍ ശര്‍മ്മ, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ഫെബ്രുവരി പതിനേഴ് മുതല്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

  English summary
  Neha Dhupia Opens Up Her Shooting Experience Of 'A Thursday' During Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X