For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനൊരു വൃത്തിക്കെട്ടവനാണ്, മദ്യപിച്ച് ബോധമില്ലാതെ കാജോളിന്റെ മകള്‍; നൈസയെ പരിഹസിച്ച് ആരാധകരും

  |

  ബോളിവുഡ് സിനിമാലോകത്തെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ് താരപുത്രിമാര്‍. സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ജാന്‍വി കപൂര്‍ തുടങ്ങി നിരവധി താരപുത്രിമാരാണ് ഒരേ കാലഘട്ടത്തില്‍ സിനിമയിലേക്ക് എത്തുന്നത്. ഇനി ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അജയ് ദേവ്ഗണിന്റെ മകള്‍ നൈസയും വൈകാതെ സിനിമയിലേക്ക് എത്തുമെന്നാണ് വിവരം.

  മാതാപിതാക്കളെ പോലെ ഈ താരപുത്രിമാരും സിനിമയെ ലക്ഷ്യം വെക്കുകയാണ്. അതേ സമയം നൈസ ദേവ്ഗണ്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. സൗന്ദര്യത്തിന്റെ പേരിലാണ് താരപുത്രി ആദ്യം പരിഹസിക്കപ്പെട്ടത്. എന്നാലിപ്പോള്‍ മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയെന്നതാണ് നൈസയ്ക്ക് നേരിടേണ്ടി വന്ന പുതിയ ആരോപണം.

  Also Read: ആളുകൾ എന്ത് വിചാരിക്കുമെന്ന തോന്നൽ ഒരിക്കലും ഉണ്ടാവാറില്ല; വിവാഹത്തെ കുറിച്ചും ഹണി റോസ് പറയുന്നു!

  കാജോള്‍-അജയ് ദേവ്ഗണ്‍ താരദമ്പതിമാരുടെ ഏകമകളാണ് നൈസ ദേവ്ഗണ്‍. 2003 ല്‍ ജനിച്ച നൈസയ്ക്ക് കേവലം പത്തൊന്‍പത് വയസേയുള്ളു. നിലവില്‍ സിംഗപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ് താരപുത്രി.

  ഇടയ്ക്ക് പൊതുപരിപാടികളില്‍ മാതാപിതാക്കള്‍ക്കൊപ്പം നൈസ പ്രത്യക്ഷപ്പെട്ടതോടെയാണ് താരപുത്രിയും വാര്‍ത്തയില്‍ നിറഞ്ഞ് തുടങ്ങിയത്. അന്ന് ഇരുണ്ട നിറത്തിന്റെയും സൗന്ദര്യമില്ലായ്മയുടെയും പേരില്‍ താരപുത്രി വിമര്‍ശനങ്ങള്‍ നേരിടേണ്ടിയും വന്നു.

  Also Read: ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്

  അന്ന് മകള്‍ക്ക് പിന്തുണ നല്‍കി കൊണ്ട് അജയ് ദേവ്ഗണും കാജോളും രംഗത്ത് എത്തിയിരുന്നു. നിലവില്‍ ഒറ്റയ്ക്ക് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പാകത്തിന് വളര്‍ന്നിരിക്കുകയാണ് നൈസ. അത്തരത്തിലുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

  പിങ്ക് നിറമുള്ള ഗ്ലാമറസ് വേഷത്തിലായിരുന്നു നൈസ വന്നത്. മാറിടങ്ങള്‍ വ്യക്തമായി പുറത്ത് കാണാവുന്ന തരത്തിലുള്ള വസ്ത്രത്തെ കുറിച്ചും താരപുത്രിയുടെ ആറ്റിറ്റിയൂഡുമാണ് പലര്‍ക്കും ഇഷ്ടപ്പെടാതെ വന്നത്.

  ആക്ടീവിസ്റ്റും അനിമേറ്ററും മോഡലുമായ ഓറിയുടെ കൂടെ നടന്ന് വരുന്ന നൈസയാണ് വീഡിയോയിലുള്ളത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ഓറി നൈസയെ ക്യാമറയുടെ മുന്നില്‍ ചുറ്റിക്കുന്നതും കാണാം. ശേഷം അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും പിടി വിട്ടതിന് ശേഷം താരപുത്രി ഓടി പോയി വാഹനത്തില്‍ കയറുകയും തിരികെ പോവുകയും ചെയ്യുകയാണ്. ഇതോടെയാണ് ആരാധകരടക്കം അജയ് ദേവ്ഗണിനും കാജോളിനുമെതിരെ വിമര്‍ശനവുമായി എത്തിയത്.

  നൈസ മദ്യപിച്ചിട്ടുണ്ടെന്നും മാതാപിതാക്കളെന്ന നിലയില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കരുതെന്നാണ് അജയ് ദേവ്ഗണിനോടും കാജോളിനോടും ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇരുവരും മകളെ തീരെ കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മാതാപിതാക്കള്‍ നല്ല പേര് നേടി, ഉയരങ്ങള്‍ കീഴടക്കിയാലും പതിനഞ്ച് സെക്കന്‍ഡ് കൊണ്ട് മക്കള്‍ ആ പേര് ചീത്തയാക്കി തരും എന്ന് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്.

  അതേ സമയം നൈസയുടെ കാര്യമോര്‍ക്കുമ്പോള്‍ സഹതാപം വരുന്നതായിട്ടാണ് ഒരാള്‍ പറയുന്നത്. ജാന്‍വി കപൂറിന്റെ അടക്കം കാമുകനായിരുന്ന വ്യക്തിയാണ് ഓറി. അദ്ദേഹം വളരെ മോശമാണ്. അയാളുടെ കൂടെ എത്തിയ നൈസ എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങലിലായി പോയി.

  വസ്ത്രധാരണം ശരിയാകാതെ വന്നതും ഓറിയുടെ കൂടെ വന്നതുമൊക്കെ അവളെ ആശയക്കുഴപ്പത്തിലാക്കി. ഈ സമയത്ത് അവളുടെ അമ്മയായ കാജോളിന്റെ ശ്രദ്ധ നല്ല രീതിയില്‍ വേണമെന്നും ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നു.

  Read more about: kajol കാജോള്‍
  English summary
  Netizens Slam Ajay Devgn And Kajol After Nysa's New Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X