For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൂര്‍ പോകാന്‍ പറ്റിയ സമയം!! രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ പങ്കെടുക്കാതിരുന്ന ദീപികയ്ക്ക് ട്രോളോടു ട്രോള്‍

  |

  ബോളിവുഡ് ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു രണ്‍ബീറിന്റെയും ആലിയയുടെയും. ഇരുവരുടെയും വിവാഹവിശേഷങ്ങള്‍ ഇനിയും പാപ്പരാസികള്‍ പറഞ്ഞുതീര്‍ന്നിട്ടില്ല. വിവാഹവസ്ത്രങ്ങളുടെയും മെഹന്ദിയുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പും കഴിഞ്ഞിട്ടില്ല. ഇതിനിടെ കപൂര്‍ കുടുംബത്തിന്റെയും ഭട്ട് കുടുംബത്തിന്റെയും ചരിത്രം കൂടി പരിശോധിച്ച് തലനാരിഴ കീറുകയാണ് മറ്റു ചിലര്‍. പഴയ അഭിമുഖങ്ങളും പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ ദേശീയ മാധ്യമങ്ങളില്‍ സജീവമായിത്തന്നെയുണ്ട്.

  സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ രണ്‍ബീര്‍-ആലിയ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. കരീന മുതല്‍ അംബാനി വരെയുള്ള താരലോകം വിവാഹമംഗളങ്ങള്‍ നേരാനായി മുംബൈയില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ചില മുഖങ്ങളുടെ അസാന്നിദ്ധ്യം കൊണ്ടും താരവിവാഹം ശ്രദ്ധിക്കപ്പെട്ടു. അതിലൊരാളായിരുന്നു രണ്‍ബീറിന്റെ പൂര്‍വ്വകാമുകി കൂടിയായിരുന്ന ദീപിക പദുക്കോണിന്റേത്.

  Ranbir-deepika

  വിദേശത്ത് വെക്കേഷന്‍ ആഘോഷിക്കാന്‍ പോയതായിരുന്നു താരം. എന്നാല്‍ പാപ്പരാസികളുടെ കണ്ണില്‍ ദീപിക വിവാഹത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നുവെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം വിദേശത്തു നിന്നും തിരികെ മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയെ സംശയക്കണ്ണുകളോടെയാണ് ഏവരും വീക്ഷിച്ചത്. വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ ദീപികയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിലെ പല കമന്റുകളും ദീപികക്കുള്ള ട്രോളുകളായിരുന്നു.

  എന്തുകൊണ്ട് ദീപിക രണ്‍ബീറിന്റെ വിവാഹത്തില്‍ പങ്കെടുത്തില്ല എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. ആ കൃത്യസമയം നോക്കി ടൂറിനു പോയത് മനഃപൂര്‍വ്വമല്ലേ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. വെക്കേഷന്‍ ആസ്വദിക്കാന്‍ പറ്റിയ സമയം! ദേ രണ്‍ബീറിന്റെ കല്യാണം കഴിഞ്ഞു. ഇനി ധൈര്യമായിട്ട് വരാം. എന്നായിരുന്നു ചിലര്‍ കുറിച്ചത്. വിവാഹത്തിന്റെ റിസപ്ഷനും കഴിഞ്ഞു, ഇനി വീട്ടില്‍ പോകാമല്ലോ. മറ്റൊരാള്‍ പരിഹസിക്കുന്നു. വെക്കേഷന്‍ കാലം ആസ്വദിച്ച് തിരികെ മുംബൈയില്‍ മടങ്ങിയെത്തിയ ദീപികയുടെ ചില വീഡിയോകള്‍ക്ക് താഴെയായിരുന്നു ഈ കമന്റ്. വിമാനത്താവളത്തിലെ ആളുകളെ കണ്ട് പതിവുപോലെ ചിരിച്ചുമടങ്ങിയ ദീപികക്ക് ഒരുപക്ഷേ, ചിലപ്പോള്‍ സംഭവമെന്താണെന്നുപോലും പിടികിട്ടിക്കാണില്ല.

  Ranbir aliya

  എന്നാല്‍ രണ്‍ബീര്‍- ആലിയ വിവാഹത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ നേരാന്‍ ദീപിക മറന്നിരുന്നില്ല. ഇരുവര്‍ക്കുമായി വിലയേറിയ ഒരു വിവാഹസമ്മാനവും നല്‍കിയിരുന്നു. 15 ലക്ഷം രൂപ വിലയുള്ള ആഡംബര വാച്ചാണ് ഇരുവര്‍ക്കുമായി ദീപിക ഗിഫ്റ്റ് ചെയ്തത്.

  ഒരു കാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു രണ്‍ബീറിന്റേയും ദീപികയുടെയും. ദീപികയും രണ്‍ബീറും വിവാഹം കഴിക്കുമെന്ന് വരെ ഒരു സമയം ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതുമൊക്കെ പതിവായിരുന്നു. ഒന്നിച്ചഭിനയിച്ച സിനിമയായ ബച്ച്‌നാ ഏ ഹസീനോയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രണയം ആരംഭിക്കുന്നത്.

  എന്നാല്‍ പ്രണയബന്ധത്തിലെ വിശ്വാസ്യതക്ക് മങ്ങലേറ്റത് തിരിച്ചടിയായി. രണ്‍ബീറിന് മറ്റു സ്ത്രീകളുമായുണ്ടായിരുന്ന ബന്ധം ദീപികയുമായുള്ള വേര്‍പിരിയലിലാണ് എത്തിച്ചത്. രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് കത്രീന കൈഫിനെയാണ് രണ്‍ബീര്‍ പ്രണയിനിയായി സ്വീകരിച്ചത്. എന്നാല്‍ അതും ഏറെനാള്‍ മുന്നോട്ടു പോയില്ല. ഒടുവില്‍ ആലിയ ഭട്ടിനെ രണ്‍ബീര്‍ മനസ്സില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. അത് വിവാഹമായി കലാശിച്ചതോടെ ആരാധകര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്.

  deepika

  തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളൊക്കെ മറന്ന് നല്ല സുഹൃത്തുക്കളാണ് ഇപ്പോള്‍ രണ്‍ബീറും ദീപികയും. നടന്‍ രണ്‍വീര്‍ സിങ്ങിനെ ദീപിക വിവാഹം കഴിക്കുകയും ചെയ്തു. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം പത്താന്റെ ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു ദീപിക പദുക്കോണ്‍. ഷൂട്ടിങ്ങ് ഷെഡ്യൂള്‍ തീര്‍ത്ത ശേഷമാണ് വിദേശത്തേക്കു പോയത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും ദീപിക തന്നെയാണ് നായിക.

  English summary
  Netizens Trolled Deepika Padukone For Staying Away From Mumbai, Before Ranbir and Alia Bhatt Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X