»   » തന്റെ വേഷം എന്തായാലും കുഴപ്പമില്ല,തിരക്കഥ നല്ലതാണോ എങ്കില്‍ സിനിമ ചെയ്യുമെന്ന് ഐശ്വര്യ റായ്

തന്റെ വേഷം എന്തായാലും കുഴപ്പമില്ല,തിരക്കഥ നല്ലതാണോ എങ്കില്‍ സിനിമ ചെയ്യുമെന്ന് ഐശ്വര്യ റായ്

Posted By:
Subscribe to Filmibeat Malayalam

ചിത്രത്തില്‍ തനിക്ക് എത്രമാത്രം പ്രാധാന്യമുണ്ട്, എന്തു വേഷമാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അധികമൊന്നും ചിന്തിക്കാറില്ല. നല്ല തിരക്കഥയാണോ, എങ്കില്‍ ആ സിനിമയുടെ ഭാഗമാകും. ഇതു പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ ലോക സുന്ദരി ഐശ്വര്യ റായ് ആണ്.

തിരക്കഥ നോക്കിയാണ് താന്‍ സിനിമ ചെയ്യാറെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. സിനിമയിലെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നും താരം പറയുന്നു. സിനിമയിലെ നായികയെക്കുറിച്ച് അളന്ന് നോക്കാന്‍ താല്‍പര്യപ്പെടാറില്ല. തിരക്കഥയെക്കാള്‍ വലുതായി ഒന്നിനെയും കാണുന്നില്ലെന്നും താരം പറഞ്ഞു.

untitled

നല്ല ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്. ജസ്ബ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആഷ് പറഞ്ഞു. ജസ്ബയുടെ പ്രമോഷനു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ജസ്ബയുടെ തിരക്കഥ പറഞ്ഞു കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. അതില്‍ അഭിനയിക്കാന്‍ ആഗ്രഹം അപ്പോള്‍ തന്നെ സംവിധായകനെ അറിയിക്കുകയും ചെയ്തിരുന്നെന്നും താരം പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗന്ദര്യ റാണി ബോളിവുഡിലേക്ക് തിരകെയെത്തുന്നത്.

English summary
My attitude as an actor is to respond to a script of a film. I don’t carry anything more than that…I have never been calculative as an actor says Aishwarya Rai Bachchan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam