»   » ചുവന്ന സല്‍വാറില്‍ അതീവ സുന്ദരിയായി ആരാധ്യയും ഐശ്വര്യയും, ചിത്രങ്ങള്‍ വൈറലാകുന്നു!

ചുവന്ന സല്‍വാറില്‍ അതീവ സുന്ദരിയായി ആരാധ്യയും ഐശ്വര്യയും, ചിത്രങ്ങള്‍ വൈറലാകുന്നു!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും കാന്‍ഡിഡ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് ഉപ്പും മുളകും, ബാലുവിനും കുടുംബത്തിനും സന്തോഷമായില്ലേ?

മാസ്റ്റര്‍പീസ് സൂപ്പര്‍ഹിറ്റ്, വിജയലഹരിയില്‍ മമ്മൂട്ടിയും സംഘവും,കേക്ക് മുറിച്ച് ആഘോഷം,വീഡിയോ കാണൂ!

ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം, സ്ഥിരീകരണവുമായി സംവിധായകന്‍!

അമ്മ വൃന്ദ റായിക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ എത്തിയത്. മംഗളുരുവില്‍ വെച്ചായിരുന്നു കസിന്റെ വിവാഹം. വിവാഹത്തിനിടയിലെ ചില ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അമ്മയും മകളും ഒരുമിച്ചുള്ള കാന്‍ഡിഡ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിവാഹത്തില്‍ പങ്കെടുക്കാനായെത്തി

കസിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഐശ്വര്യ റായിയും ആരാധ്യയും എത്തിയത്. ഐശ്വര്യയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരേ നിറത്തിലുള്ള വസ്ത്രം

ചുവന്ന നിറത്തിലുള്ള സല്‍വാര്‍ അറിഞ്ഞാണ് ഇരുവരും എത്തിയത്. അമ്മയും മകളും ഒരുമിച്ചുള്ള കാന്‍ഡിഡ് ചിത്രം നോക്കൂ. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

നിറഞ്ഞു നിന്നത്

വിവാഹ ചടങ്ങില്‍ പ്രധാന ശ്രദ്ധാ കേന്ദ്രമായി നിറഞ്ഞു നിന്നത് ഈ അമ്മയും മകളുമായിരുന്നു. പൊതുവെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ മടി കാണിക്കാറുള്ള ആരാധ്യ പതിവില്‍ നിന്നും വ്യത്യസ്തമായി കിടിലന്‍ പോസുകളാണ് നല്‍കിയത്.

സ്‌കൂളില്‍ പോവുന്നില്ലേയെന്ന സംശയം

ഐശ്വര്യ റായിക്കൊപ്പം സ്ഥിരമായി പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്ന ആരാധ്യ സ്‌കൂളില്‍ പോവുന്നില്ലേയെന്ന സംശയം ഉയര്‍ത്തി ട്വിറ്ററിലൂടെ ചിലര്‍ രംഗത്തുവന്നിരുന്നു. അമ്മയോടൊപ്പം മകള്‍ എപ്പോഴും യാത്രയിലാണല്ലോയെന്ന തരത്തിലായിരുന്നു പരിഹാസം.

അഭിഷേക് ബച്ചന്റെ മറുപടി

മാം, വീക്കെന്‍ഡ് ദിനങ്ങളിലാണ് ആരാധ്യ യാത്ര പോവുന്നത്. അത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആഴ്ചയുടെ അവസാന ദിനങ്ങള്‍ പ്രവര്‍ത്തി ദിനമല്ലാത്ത സ്‌കൂളിലാണ് തന്റെ മകള്‍ പഠിക്കുന്നതെന്നും അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
GOING VIRAL! New CANDID Pictures Of Aishwarya Rai Bachchan & Aaradhya Bachchan From A Wedding!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam