Just In
- 3 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നവാസുദ്ദീന്‍ സിദ്ധിഖി ലൈംഗിക പിരിമുറുക്കമുളളയാള്! മീ ടു ആരോപണവുമായി നടി നിഹാരിക സിങ്
സിനിമാ ലോകത്തുനിന്നുളള മീ ടു വെളിപ്പെടുത്തലുകള്‍
നേരത്തെ തരംഗമായിരുന്നു. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമുളള നടിമാരുടെ തുറച്ചുപറച്ചിലുകള് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. സമൂഹത്തില്‍ മാന്യന്മാരാണെന്നു കാണിച്ച ചിലരുടെ യഥാര്‍ത്ഥ സ്വഭാവമായിരുന്നു മീ ടു വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരുന്നത്. തൊഴിലിടത്തില്‍ നിന്നോ അല്ലാതെയോ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്.
ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും? പ്രൊഫസര്‍ ഡിങ്കനു ശേഷം പുതിയ സിനിമ! പോക്കറ്റടിക്കാരനായി ദിലീപ്?
നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെ ആയിരുന്നു ബോളിവുഡില്‍ മീ ടു ക്യാംപെയെന് ഒന്നുകൂടി സജീവമായിരുന്നത്. അടുത്തിടെ നടി നിഹാരിക സിങും മീ ടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നവാസുദ്ദീന്‍ സിദ്ധിഖി,സാജിദ് ഖാന്,ടി സീരിസ് മേധാവി ഭൂഷന് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആയിരുന്നു നിഹാരിക രംഗത്തെത്തിയിരുന്നത്. ഇവരില്‍ നവാസുദ്ദീന്‍ സിദ്ധിഖി ലൈംഗിക പിരിമുറുക്കമുളള ആളാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു

നവാസുദ്ദീനെതിരെ നിഹാരിക
നിഹാരികയുമായുളള ബന്ധത്തെക്കുറിച്ച് മുന്‍പ് സിദ്ധിഖി തന്റെ ആത്മകഥയില്‍ പരമാര്‍ശിച്ചിരുന്നു. ഒരു ദിവസം നിഹാരികയുടെ ഫ്ളാറ്റില്‍ ഇരുവരും ഒന്നിച്ചതിന്റെ കഥയായിരുന്നു സിദ്ധിഖി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അത് തന്റെ ഇഷ്ടപ്രകാരമുളള ബന്ധമായിരുന്നില്ലെന്നാണ് നടി പറയുന്നത്. സിദ്ധിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയുമാണ് ഉണ്ടായതെന്നാണ് നടി പറയുന്നു. 2009ല്‍ മിസ് ലവ്ലി എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു നവാസുദ്ദീനെ പരിചയപ്പെട്ടതെന്ന് നടി പറയുന്നു. അന്നൊരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നു.

നടി പറഞ്ഞത്
ഞങ്ങള്‍ ജീവിതത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അദ്ദേഹം ഒരു യഥാര്‍ത്ഥ മനുഷ്യനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ദിവസം അദ്ദേഹം എന്റെ വീടിന്റെ അടുത്തുണ്ടെന്ന് പറഞ്ഞ് എനിക്കൊരു സന്ദേശം അയച്ചു. ഞാന്‍ അദ്ദേഹത്തെ പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം വന്ന് എന്നെ കയറിപ്പിടിക്കുകയായിരുന്നു. തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്നെ വിട്ടില്ല. ഒടുവില്‍ എനിക്ക് ബലപ്രയോഗത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്നു. നിഹാരിക പറയുന്നു.

എന്നെ ഒറ്റയ്ക്ക് കിട്ടാനായിരുന്നു ഇഷ്ടം
ഈ ബന്ധത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു മിസ് ഇന്ത്യയെയോ നടിയെയോ ഭാര്യയായി ലഭിക്കുക എന്നതായിരുന്നു തന്റെ മോഹം എന്നാണ് അയാള്‍ എന്നോട് അന്ന് പറഞ്ഞത്. അയാള്‍ പറഞ്ഞ കഥകളൊക്കെ ഞാന്‍ വിശ്വസിച്ചു. നിറവും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാന കുറവുമെല്ലാം എങ്ങനെ തന്റെ ജീവിതത്തില്‍ തിരിച്ചടിയായെന്ന കാര്യങ്ങളെല്ലാം അയാള്‍ എന്നോട് പറഞ്ഞു. ഈ അരക്ഷിതാവസ്ഥയില്‍ അയാള്‍ക്ക് തുണയാവാനായിരുന്നു ഞാന്‍ ശ്രമിച്ചത്. എന്റെ സഹോദരിക്കും കൂട്ടുകാര്‍ക്കുമെല്ലാം ഞാന്‍ അയാളെ പരിചയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്നെ ഒറ്റയ്ക്ക് കിട്ടാനായിരുന്നു അയാള്‍ക്ക് ഇഷ്ടം.നിഹാരിക പറയുന്നു

അയാളുടെ കളളത്തരങ്ങള്‍ കണ്ടുപിടിച്ചു
മാസങ്ങള്‍ക്കുളളില്‍ തന്നെ അയാളുടെ കളളത്തരങ്ങള്‍ താന്‍ കണ്ടുപിടിച്ചിരുന്നു. ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.അതില്‍ ഒരാ്ള് എന്നെ ഫോണില്‍ വിളിച്ച് ശകാരിക്കുക വരെ ചെയ്തു. അയാള്‍ക്ക് ഹാല്‍ദാനിയില്‍ ഒരുഭാര്യ ഉണ്ടായിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പിരിയുക ആയിരുന്നുവെന്നും ഞാന്‍ അറിഞ്ഞു.തുടര്‍ന്ന് മേലില്‍ എന്നെ കാണാന്‍ വരരുതെന്ന് ഞാന്‍ അയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. 2012ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിസ് ലവ്ലി സ്ക്രീന്‍ ചെയ്തപ്പോഴാണ് ഞങ്ങള്‍ വീണ്ടും കണ്ടത്. നടി പറയുന്നു

എനിക്കൊരു റോള്‍ വാഗ്ദാനം ചെയ്തു
അന്ന് അയാള്‍ എന്നോട് ക്ഷമാപണം നടത്തിയിരുന്നു. ആദ്യ വിവാഹം ഒഴിഞ്ഞെന്നും പുനര്‍വിവാഹം ചെയ്തെന്നും അവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും പറഞ്ഞു. അന്ന് ക്ഷമപറഞ്ഞ് കുറെ കരഞ്ഞു. എനിക്ക് പക്ഷേ ചിരിയാണ് വന്നത്. എങ്കിലും എന്നോട് സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ എന്നെ വിളിച്ചോളാനാണ് ഞാന്‍ പറഞ്ഞത്. മേലില്‍ എ്ന്നോട് കളവ് പറയരുതെന്നും ഞാന്‍ പറഞ്ഞു, തുടര്‍ന്ന് ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നു

വീണ്ടും ലൈംഗിക ബന്ധത്തിന് ശ്രമിച്ചു
ഓഫര്‍ സ്വീകരിച്ച് ഞാന്‍ അവിടെ എത്തുകയും ചെയ്തിരുന്നു. എ്ന്നാല്‍ അയാള്‍ വീണ്ടും ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ഞാനയാളോട് ഒരു സുഹൃത്ത് മാത്രമായിട്ട് ഇരിക്കാനാണ് ഇനി താല്പര്യമെന്ന് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവന്ന ശേഷം ഞാനയാളുടെ കോളുകള്‍ എടുത്തില്ല. പിന്നെ അയാളുമായി അകല്‍ച്ച പാലിക്കുകയും ചെയ്തു. പിന്നീട് മിസ് ലവ്ലിയുടെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിക്കു ശേഷം അയാള്‍ എന്ന കടന്നു പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് ഗൗനിക്കാതെ ഞാന്‍ നടന്നകലുകയായിരുന്നു. നിഹാരിക സിങ് വെളിപ്പെടുത്തി.
മാരിയും ബീജയും തമ്മിലാണ് ഇനി പോരാട്ടം! തരംഗമായി ടൊവിനോയുടെ കിടിലന്‍ ക്യാരക്ടര്‍ പോസ്റ്റര്‍
സര്‍ക്കാര്‍ വിവാദം പുകയുന്നു! എങ്ങും വ്യാപക പ്രതിഷേധം! പിന്തുണയുമായി സോഷ്യല്‍ മീഡിയ