»   » ഹിന്ദി ട്രാഫിക്കില്‍ നികിതയും

ഹിന്ദി ട്രാഫിക്കില്‍ നികിതയും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ച പടമായിരുന്നു ട്രാഫിക്ക്. അവയവദാനത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയെടുത്ത ട്രാഫിക്ക് ഈ അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഹിന്ദിപ്പതിപ്പ് ഒരുങ്ങുകയാണ്. ട്രാഫിക്ക് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നതും വലിയ വാര്‍ത്തതന്നെയാണ്.

ചിത്രത്തില്‍ നികിത തുക്രല്‍ അഭിനയിക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്നത്തെ യുവസൂപ്പര്‍താരം ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത്ല്‍ നായികയായി എത്തിയ അതേ നികിത തന്നെയാണ് ട്രാഫിക്കില്‍ അഭിനയിക്കുന്നത്.

പ്രിന്‍സ്, ക്രാന്തിവീര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നികിത പറയുന്നത് ട്രാഫിക്കിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ്. ഹിന്ദി പതിപ്പില്‍ നികിതയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ള കാര്യം സംവിധായകന്‍ രാജേഷ് പിള്ളയും ശരിവയ്ക്കുന്നു. പക്ഷേ ഏത് റോളാണ് നികിത ചെയ്യുന്നതെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് രാജേഷ് പറയുന്നത്.

എന്തായാലും ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ വൈകാതെ തുടങ്ങുമെന്നും സംവധായകന്‍ പറയുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് രാജേഷ് ഇപ്പോള്‍. ട്രാഫിക്കിനെക്കുറിച്ച് കേട്ടറിഞ്ഞ ബോളിവുഡ് ഇപ്പോള്‍ രാജേഷ് ഒരുക്കുന്ന ഹിന്ദി റീമേക്കിനായി കാത്തിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാജേഷ് ട്രാഫിക്ക് ഒരുക്കിയത്. തമിഴില്‍ ചെന്നൈയില്‍ ഒരു നാള്‍ എന്ന പേരില്‍ ഇതേ വിഷയം ചലച്ചിത്രമാവുകയും വലിയ പ്രശംസകള്‍ നേടുകയും ചെയ്തിരുന്നു.

English summary
Actress Nikita Thukran to be a part of the Hindi remake of Malyalam superhit movie Traffic directed by Rajesh Pillai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam