»   » കൃഷ്ണനും ഗന്ധര്‍വ്വനും എന്നും ചെറുപ്പമായിരിക്കും! ഉദ്ദാഹരണം കാണണോ?

കൃഷ്ണനും ഗന്ധര്‍വ്വനും എന്നും ചെറുപ്പമായിരിക്കും! ഉദ്ദാഹരണം കാണണോ?

By: Teresa John
Subscribe to Filmibeat Malayalam

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലുടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് നിതീഷ് ഭരദ്വരാജ്. മാത്രമല്ല ദൂരദര്‍ശനില്‍ സംപ്രോഷണം ചെയ്തിരുന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ വേഷം അവതരിപ്പിച്ചിരുന്നതും നിതീഷായിരുന്നു.

മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രഹ്മാന്‍ഡ ചിത്രം മഹാഭാരതത്തില്‍ കൃഷ്ണനെ അവതരിപ്പിക്കുന്നത് നിതീഷായിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

nitish-bharadwaj

അതിനിടെ കൃഷ്ണന്റെ വേഷം അഴിച്ച് വെക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് താരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ നാടക വേദിയില്‍ കൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്.

അതുല്‍ സ്ത്യകൗശിക്കിന്റെ ചക്രവ്യൂബം എന്ന നാടകത്തിലാണ് നിതീഷ് വീണ്ടും കൃഷ്ണനായി എത്തിയിരുന്നത്. പ്രായം കൂടി വരികയാണെങ്കിലും കൃഷ്ണന് പ്രായമൊന്നും കുഴപ്പമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

English summary
Nitish Bharadwaj again become role of Lord krishna
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam