»   » കത്രീനയ്ക്ക് 2013ല്‍ ചിത്രങ്ങളില്ല !

കത്രീനയ്ക്ക് 2013ല്‍ ചിത്രങ്ങളില്ല !

Posted By:
Subscribe to Filmibeat Malayalam


ബോളിവുഡില്‍ ഇപ്പോള്‍ വിലയേറിയ താരങ്ങളില്‍ ഒരാളാണ് കത്രീന കെയ്ഫ്. ഗ്ലാമര്‍ വേഷങ്ങളിലഭിനയിക്കാന്‍ പിശുക്കുകാണിക്കാത്ത കത്രീനയ്ക്ക് വലിയ ആരാധകവൃന്ദവുമുണ്ട്. പക്ഷേ കത്രീനയുടെ ആരാധകര്‍ക്ക് 2013 നിരാശയുടെ വര്‍ഷമായിരിക്കും. 2013ല്‍ കത്രീനയുടെ ഒറ്റച്ചിത്രവും പുറത്തിറങ്ങുന്നില്ല. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ധൂം 3, സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ബാങ് ബാങ് എന്നിവയാണ് കത്രീനയുടെ 2013ലെ ചിത്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

എന്നാല്‍ സഹതാരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും മറ്റും കാരണം ഈ രണ്ട് ചിത്രങ്ങളും അനിശ്ചിതമായി വൈകുകയാണ്. ധൂം 3 ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്യുന്ന അമീര്‍ ഖാന്‍ ഇതുവരെ ഈ റോളിന് മാനസികമായും ശാരീരികമായും തയ്യാറായിട്ടില്ലത്രേ. രണ്ടുരീതിയിലും പൂര്‍ണമായും തയ്യാറായിക്കഴിഞ്ഞേ ആമീര്‍ ഈ വേഷം ചെയ്യാനെത്തുകയുള്ളു. അതുകൊണ്ടു തന്നെ കത്രീന നായികയായി എത്തുന്ന ധൂം 3 വൈകുമെന്നുറപ്പാണ്. യശ് രാജ് ഫിലിംസ് വക്താവ് ധൂം 3 ക്രിസ്മസിന് റിലീസാകില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

കത്രീനയുടെ മറ്റൊരു ചിത്രമായ ബാങ് ബാങില്‍ ഹൃത്വിക്ക് റോഷനാണ് നായകനാകുന്നത്. അടുത്തിടെ ഷൂട്ടിങിനിടെയുണ്ടായ പരുക്കുകളെത്തുടര്‍ന്ന് ഹൃത്വിക്കിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നു. കുറച്ചുകാലം വിശ്രമം വേണമെന്നാണ് ഹൃത്വിക്കിന് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ ബാങ് ബാങ് ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നകാര്യമുറപ്പാണ്. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം ഷെഡ്യൂള്‍ പരാഗ്വേയില്‍ വച്ച് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ തീയതികളും മറ്റും മാറ്റിവച്ചിരിക്കുകയാണ്.

എന്തായാലും അപ്രതീക്ഷിതമായിക്കിട്ടിയ ഈ ഒഴിവുകാലം കാമുകന്‍ രണ്‍ബീറിനൊപ്പം ചെലവഴിയ്ക്കുകയാണ് കത്രീന രണ്‍ബീര്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ശ്രീലങ്കയിലേയ്ക്ക് പോയപ്പോള്‍ കരീനയും ഒപ്പം പോയിരുന്നു. അതുകഴിഞ്ഞ താരം ഇപ്പോള്‍ ജൂലൈ 16ന് ജന്മദിനം ആഘോഷിക്കാനായി ലണ്ടനില്‍ താമസിക്കുന്ന കുടുംബത്തിനടുത്തേയ്ക്ക് പറന്നിരിക്കുകയാണ്.

English summary
It looks like Katrina Kaif will not have a release in 2013. Dhoom 3 and Bang Bang are delayed due to Katrina’s co-stars.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam