»   » സല്‍മാന്‍ നല്ലകുട്ടി, കട്ടന്‍കാപ്പി നിര്‍ത്തി

സല്‍മാന്‍ നല്ലകുട്ടി, കട്ടന്‍കാപ്പി നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

പടിപടിയായി നല്ല കുട്ടിയാവുകയാണ് സല്‍മാന്‍, ഇപ്പോള്‍ കാമുകിമാരുമായി ബന്ധപ്പെട്ട് പതിവായുണ്ടാകുന്ന വിവാദങ്ങളില്ല, പുകവലിയില്ല, മദ്യപാനമില്ല ഇപ്പോഴിതാ കട്ടന്‍കാപ്പി കുടിപോലും നിര്‍ത്തിക്കഴിഞ്ഞു.

കുറച്ചുനാള്‍ മുമ്പാണ് പുകവലിയും മദ്യപാനവുമെല്ലാം സല്ലു ഉപേക്ഷിച്ചത്, അതിന് പിന്നാലെയാണ് കട്ടന്‍കാപ്പികുടിയും നിര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ കട്ടന്‍കാപ്പിയ്ക്ക് പകരം ഗ്രീന്‍ടീയാണത്രേ സല്‍മാന്‍ കുടിയ്ക്കുന്നത്.

ഷൂട്ടിങ്ങിനിടെ ഇടയ്ക്കിടെ കട്ടന്‍കാപ്പി കുടിയ്ക്കുന്നത് സല്‍മാന്റെ സ്ഥിരം സ്വഭാവമായിരുന്നു, സല്ലുവിന്റെ കട്ടന്‍കാപ്പി വീക്‌നെസ് ബോളിവുഡില്‍ ഏറെ പ്രശസ്തവുമായിരുന്നു. എന്നാല്‍ 2011ല്‍ ഞരമ്പ് സംബന്ധമായ പ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്കയില്‍ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായതില്‍പ്പിന്നെയാണത്രേ സല്ലു ആരോഗ്യകാര്യത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആരോഗ്യകാര്യത്തില്‍ സല്‍മാന്‍ കാണിയ്ക്കുന്ന ശ്രദ്ധ ബോളിവുഡില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്.

സല്ലു കട്ടന്‍കാപ്പികുടി കൂടി നിര്‍ത്തിയെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ അഭ്യുദയകാംഷികളും ആരാധകരും പറയുന്നത്, ഇനി ഒരു കല്യാണംകൂടി കഴിച്ചാല്‍ സല്ലു എല്ലാം തികഞ്ഞവനായി എന്നാണ്.

English summary
Actor Slaman Khan has completely given up black coffee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam