For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐറ്റം ഡാന്‍സിന് വേണ്ടി 5 കോടി വരെ വാങ്ങും; തെന്നിന്ത്യയിലെ നടിമാർ ഗ്ലാമറസ് വേഷത്തിന് വാങ്ങുന്ന തുക ഇത്രയുമാണ്

  |

  തെന്നിന്ത്യയിലെ പല നടിമാരും ഗ്ലാമറസ് റോളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഐറ്റം ഡാന്‍സില്‍ അഭിനയിച്ചതിനാണ് നടി സാമന്ത രുത്പ്രഭുവിന് ശക്തമായ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. വിവാഹമോചനത്തിന് പിന്നാലെ നടി ഗ്ലാമറസ് റോളിലേക്ക് എത്തിയോ എന്ന ചോദ്യവും ഉയര്‍ന്നു.

  എന്നാല്‍ റെക്കോര്‍ഡ് തുക പ്രതിഫലമായി വാങ്ങി കൊണ്ടാണ് സാമന്ത അതില്‍ അഭിനയിച്ചത്. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്. എന്നാല്‍ സാമന്തയ്ക്ക് പുറമേ മറ്റ് ചില നടിമാരും ഐറ്റം സോംഗിന് വേണ്ടി വലിയൊരു തുക വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  ഗ്ലാമറസ് റോളുകളില്‍ പോലും കാണാറില്ലാത്ത നടി സാമന്ത പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിലാണ് നടിയുടെ പ്രകടനം. ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ ഐറ്റം നമ്പര്‍ കളിച്ച് ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ താരസുന്ദരി സാമന്തയാണ്.

  മുന്‍പ് പലപ്പോഴായി ഇതേ പറ്റിയുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. യഥാര്‍ഥത്തില്‍ ഈയൊരു പാട്ട് രംഗത്തില്‍ അഭിനയിച്ചതിന് സാമന്ത അഞ്ച് കോടിയോളം പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്. ഒരു നടി സിനിമയ്ക്ക് വാങ്ങുന്നതിനെക്കാളും വലിയ തുകയാണിത്.

  കല്യാണത്തിന് മുൻപ് സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫോട്ടോ വാങ്ങി; അമ്മായിയമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

  ഈ കാര്യത്തില്‍ രണ്ടാമതുള്ളത് അശ്ലീല സിനിമകളിലൂടെ ശ്രദ്ധേയായി പിന്നീട് ബോളിവുഡില്‍ നായികയായ സണ്ണി ലിയോണാണ്. നടി മലയാളത്തിലും അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയിലെ മോഹമുന്തിരി വാറ്റിയ രാവ് എന്ന ഐറ്റം സോംഗില്‍ സണ്ണി അഭിനയിച്ചു. അതുപോലെ ബോളിവുഡില്‍ ഹിറ്റായ ലൈല മെയ്ന്‍ ലൈല, ബേബി ഡോള്‍ എന്ന് തുടങ്ങുന്ന പാട്ടുകളിലും ശ്രദ്ധേയ സാന്നിധ്യമായി. ഇതിലൊക്കെ അഭിനയിക്കാന്‍ മൂന്ന് കോടി രൂപയാണ് സണ്ണി പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.

  മലയാള സിനിമ നശിച്ചു, അന്യ ഭാഷയിലെ ആണ്‍പ്പിള്ളേര്‍ വന്ന് കാശ് അടിച്ചു പോകുന്നു; ഒമര്‍ ലുലു

  ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി വാങ്ങിയത്. സിനിമകളില്‍ കിടിലന്‍ ഡാന്‍സ് കളിച്ച് കൈയ്യടി വാങ്ങിക്കാറുള്ള ജാക്വലിന്റെ ഗ്ലാമറസ് വേഷത്തിനും പ്രേക്ഷക പ്രശംസയാണ് ലഭിച്ചിട്ടുള്ളത്.

  മാപ്പ് പറഞ്ഞാലേ അഭിനയിക്കുകയുള്ളുവെന്ന് സംയുക്ത വർമ്മ; നടി വാശി പിടിച്ചതിനെ പറ്റി ശാന്തിവിള ദിനേശ്

  ഐറ്റം നമ്പറുകളുടെ രാഞ്ജി എന്നാണ് നടി നോറ ഫത്തേകി അറിയപ്പെടുന്നത് തന്നെ. നിരവധി സിനിമകളിലും സ്റ്റേജിലുമൊക്കെ നോറ ഗ്ലാമറസ് റോളുമായി എത്തിയിരുന്നു. ഒരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രം അമ്പത് ലക്ഷമാണ് നോറ ആദ്യം വാങ്ങിയിരുന്നത്. പിന്നീടിത് വര്‍ധിപ്പിച്ചു. നിലവില്‍ രണ്ട് കോടിയാണ് നോറയുടെ പ്രതിഫലം.

  തെന്നിന്ത്യയിലൊട്ടാകെ ഗ്ലാമറസ് വേഷത്തിലൂടെ ശ്രദ്ധേയായ നടിയാണ് തമന്ന ഭാട്ടിയ. ആലില പോലുള്ള നടിയുടെ വയറാണ് ആരാധകരെ പോലും അതിശയിപ്പിക്കാറുള്ളത്. തമിഴിലും തെലുങ്കിലുമടക്കം നിരവധി സിനിമകളില്‍ തമന്ന ഐറ്റം ഡാന്‍സ് കളിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യണമെങ്കില്‍ അമ്പത് ലക്ഷം രൂപയാണ് നടി ആവശ്യപ്പെടുന്നത്.

  Recommended Video

  ഷമ്മി തിലകനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കി

  നടി കത്രീന കൈഫിന്റെ ഹിറ്റ് ഡാന്‍സാണ് ചിക്കിനി ചമേലി എന്ന് തുടങ്ങുന്നത്. ഈ പാട്ട് രംഗത്തില്‍ ഐറ്റം നമ്പറായി നടി അഭിനയിക്കുകയും ചെയ്തു. ഇതിന് വേണ്ടി അമ്പത് ലക്ഷത്തോളം രൂപ നടി പ്രതിഫലമായി വാങ്ങിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. പിന്നീട് ധൂം 3 യിലേക്ക് വന്നപ്പോള്‍ പ്രതിഫലം വര്‍ധിപ്പിച്ചതിന് ശേഷമാണ് കത്രീന അഭിനയിച്ചത്.

  English summary
  Not Bollywood Actresses, Samantha Ruth Prabhu Is The Highest Paid Actress For An Iteam Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X