»   »  ബോളിവുഡില്‍ നല്ല സിനിമചെയ്യാന്‍ താത്പര്യമുണ്ടെന്ന് പ്രഭുദേവ !!

ബോളിവുഡില്‍ നല്ല സിനിമചെയ്യാന്‍ താത്പര്യമുണ്ടെന്ന് പ്രഭുദേവ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് നടനും കോറിയോഗ്രാഫറുമായ പ്രഭുദേവ. ബോളിവുഡ് സിനിമകള്‍ ചെയ്യുമ്പോള്‍ താന്‍ തിരഞ്ഞെടുപ്പു നടത്താറില്ലെന്നും താരം പറയുന്നു. ലഭിക്കുന്ന വേഷങ്ങളെല്ലാം ചെയ്യാറാണ് പതിവ്. തമിഴിനൊപ്പം തന്നെ ഒട്ടേറെ ബോളിവുഡില്‍ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭുദേവ വാണ്ടഡ് ,റൗഡി റാത്തോര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

പ്രേക്ഷകര്‍ കാണുമ്പോഴൊക്കെ തന്റെ അഭിനയത്തെ കുറിച്ചു പറയും. അപ്പോഴെല്ലാം അവരോട് നന്ദി പറയാറുണ്ട്. താന്‍ അഭിനയിച്ചതോ സംവിധാനം ചെയ്തതോ ആയ ചിത്രങ്ങള്‍ റീലീസായിക്കഴിഞ്ഞാല്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങള്‍ക്ക് ഒരു പരിധിവരെ മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ എന്നും പ്രഭുദേവ പറയുന്നു .

Read more: പുലിമുരുകനെ കടത്തിവെട്ടി മമ്മുട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസര്‍..

prabhudeva-22

വിമര്‍ശനമെന്നത് ഈ ജോലിയുടെ ഭാഗമാണ്. ചിലര്‍ നിങ്ങളുടെ പ്രകടനം മോശമായി എന്നു പറഞ്ഞേക്കാം. എപ്പോഴും നമ്മെ കുറിച്ച് നല്ലതുമാത്രം പറയാന്‍ നമ്മള്‍ ബുദ്ധനല്ലല്ലോ എന്നും പ്രഭുദേവ ചോദിക്കുന്നു. പ്രഭുദേവയെ നായകനാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ടുട്ടക് ടുട്ടക് ടുട്ടിയ ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തും. ചിത്രം ഹിന്ദി തമിഴ്,തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട് .തമന്നയാണ് നായിക

English summary
Prabhudeva says he is not intentionally picky about acting in Hindi films but wants to do good movies. While he has directed quite a few Hindi films, like Wanted, Rowdy Rathore and Singh is Bliing, Prabhudeva's acting appearances have been less, restricted to ABCD franchise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam