»   » റീമേക്ക് നശിപ്പിച്ചു, ആദിത്യ റോയ് കപൂര്‍-ശ്രദ്ധ കപൂര്‍ ഒകെ ജാനുവിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍!

റീമേക്ക് നശിപ്പിച്ചു, ആദിത്യ റോയ് കപൂര്‍-ശ്രദ്ധ കപൂര്‍ ഒകെ ജാനുവിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് പ്രണയ ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും വീണ്ടും ഒന്നിച്ച ചിത്രമാണ് ഒകെ ജാനു. ജനുവരി 13ന് തിയേറ്ററുകളില്‍ റിലീസിന് എത്തിയ ചിത്രം ഈ വര്‍ഷത്തെ ബോളിവുഡിലെ ബിഗ് റിലീസുകളില്‍ ഒന്നായിരുന്നു. പക്ഷേ ഒകെ ജാനു ബോക്‌സോഫീസില്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.

ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2015 ല്‍ മണിരത്‌നം ഒരുക്കിയ സൂപ്പര്‍ഹിറ്റ് ഒകെ കണ്‍മണി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഒകെ ജാനു. എന്നാല്‍ ഒകെ കണ്‍മണിയിലെ മാജിക് ബോളിവുഡില്‍ കാര്യമായി നടന്നില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആവറേജ് കളക്ഷനാണ് ബോക്‌സോഫീസില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് എത്രയാണെന്ന് നോക്കാം.

ആദ്യ ദിവസത്തെ കളക്ഷന്‍

ജനുവരി 13 വെള്ളിയാഴ്ചയാണ് ഒകെ ജാനു തിയേറ്ററുകളില്‍ എത്തിയത്. 4.8 കോടി ബോക്‌സോഫീസില്‍ നേടി. ആവറേജ് കളക്ഷനാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

രണ്ടാം ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമായ ശനിയാഴ്ച 4.90 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഈ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരുന്നു ഒകെ ജാനു.

മൂന്നാം ദിവസം ബോക്‌സോഫീസില്‍

മൂന്നാം ദിവസമായ ഞായറാഴ്ച 4.82 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ക്രിക്കറ്റ് മാറ്റ്ചാണ് ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷനെ ബാധിച്ചത്. ഇതുവരെ 13.80 കോടിയാണ് ഒകെ ജാനു ബോക്‌സോഫീസില്‍ നേടിയത്.

ദംഗല്‍, ത്രിപ്പിള്‍ എക്‌സ്

ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രമായ ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്, വര്‍ഷാവസാനം പുറത്തിറങ്ങിയ ആമീര്‍ ഖാന്റെ ദംഗല്‍ എന്നീ ചിത്രങ്ങളോടാണ് ഒകെ ജാനു മത്സരിച്ചത്.

നിര്‍മ്മാണം, ചെലവ്

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 28 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.

English summary
OK Jaanu First Weekend (3 Days) Box Office Collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam