»   » തീവ്രമായ പ്രണയം ദുല്‍ഖറും നിത്യയും തമ്മിലുളളതു തന്നെ; ഒകെ ജാനു ഒകെയല്ലെന്നു സോഷ്യല്‍ മീഡിയ

തീവ്രമായ പ്രണയം ദുല്‍ഖറും നിത്യയും തമ്മിലുളളതു തന്നെ; ഒകെ ജാനു ഒകെയല്ലെന്നു സോഷ്യല്‍ മീഡിയ

Posted By: Pratheeksha
Subscribe to Filmibeat Malayalam

റീമേക്ക് ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഒറിജിനലിനോളം വരാറുള്ളൂ. ഭൂരി ഭാഗം ചിത്രങ്ങളും ബോക്‌സോഫീല്‍ പരാജയപ്പെടാറാണു പതിവ്. മലയാളത്തില്‍ വന്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ പല ചിത്രങ്ങള്‍ക്കും അന്യഭാഷയില്‍ ചിത്രീകരിക്കുമ്പോള്‍ ഈ ദുര്യോഗം അനുഭവപ്പെടാറുണ്ട്.

അഭിനേതാക്കളുടെ പോരായ്മയോ മറ്റു സാങ്കേതിക പ്രശ്‌നങ്ങളോ ആയിരിക്കും പരാജയത്തിനു പ്രധാന കാരണം. സൂപ്പര്‍ ഹിറ്റായിരുന്ന നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലകളുടെ ബഹളമായിരുന്നു. ഇപ്പോഴിതാ തമിഴ് ചിത്രം ഒകെ കണ്മണിയുടെ റീമേക്ക് ഒകെ ജാനുവാണ്  സോഷ്യല്‍ മീഡിയിലെ സംസാര വിഷയം.

ഒകെ കണ്മണി

മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ഒകെ കണ്മണി യില്‍ മലയാളത്തിന്റ യുവതാരങ്ങളായ ദുല്‍ഖറും നിത്യാമേനാനുമായിരുന്നു താരങ്ങള്‍.

ബോളിവുഡ് റീമേക്ക്

ഒകെ കണ്മണിയുടെ ബോളിവുഡ് റീമേക്ക് ഒകെ ജാനു സംവിധാനം ചെയ്തിരിക്കുന്നത് ഷാദ് അലിയാണ്. ഇദ്ദേഹം പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ശ്രദ്ധ കപൂര്‍ ആദിത്യ റോയ് കപൂര്‍ എന്നിവരാണ് മുഖ്യവേഷത്തില്‍

ചിത്രത്തിന്റെ ട്രെയിലര്‍

2017 ജനുവരി 13 നു റീലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനത്തിന്റെ ടീസറുകളും പുറത്തുവിട്ടതോടെയാണ് സോഷ്യല്‍ മീഡിയ ഇളകിയത്. ചിത്രം കടുത്ത പരിഹാസങ്ങള്‍ക്കിരയാവുകയാണ്.

പറന്തു സെല്ലവ ഹമ്മ ഹമ്മയായപ്പോള്‍

ദുല്‍ഖറിന്റെയും നിത്യയുടെയും മികച്ച പ്രകടനം കൊണ്ട് ജനശ്രദ്ധ നേടിയ 'പറന്തു സെല്ലവ' എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പില്‍ എ ആര്‍ റഹ്മാന്‍ ബോംബെ എന്ന ചിത്രത്തില്‍ ഈണമിട്ട ഹമ്മഹമ്മ എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

നായികയും നായകനും തമ്മിലുളള കെമിസ്ട്രി

കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം പതിയെ രൂപപ്പെടുന്ന തരത്തിലാണ് ദുല്‍ഖറും നിത്യയും ആ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് . ബോളിവുഡിലെ മികച്ച താരങ്ങളായിട്ടു പോലും ശ്രദ്ധകപൂറിനും ആദിത്യ റോയ് കപൂറിനും ആ പ്രണയ തീവ്രത അനുഭവപ്പെടുത്താനാവുന്നില്ലെന്നാണ് പറയുന്നത്.

നിത്യയുടെ ചുറുചുറുക്ക്

ഒകെ കണ്മണിയിലെ നിത്യയുടെ ചുറുചുറുക്ക് ശ്രദ്ധയ്ക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. കൂടാതെ മണിരത്‌നം- എ ആര്‍ റഹ്മാന്‍ കൂട്ടികെട്ടിന്റെ വിജയം ഇവിടെ ആവര്‍ത്തിക്കാനായില്ലെന്നും പറയുന്നു.

English summary
ok kanmani remake film ok janu criticise on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam