»   » 40 വര്‍ഷം മുമ്പ് റീലീസ് ചെയ്ത ദംഗലിനെ കുറിച്ച് നിങ്ങള്‍ക്കറിയുമോ ?

40 വര്‍ഷം മുമ്പ് റീലീസ് ചെയ്ത ദംഗലിനെ കുറിച്ച് നിങ്ങള്‍ക്കറിയുമോ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ റിലീസിനുളള തയ്യാറെടുപ്പിലാണ്. മുന്‍ ഇന്ത്യന്‍ ഗുസ്തിതാരം മഹാവീര്‍ സിങ് ഫൊഗാവട്ടിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 23 നാണ് റിലീസ്.

എന്നാല്‍ മറ്റൊരു ദംഗല്‍ 40 വര്‍ഷം മുന്‍പു തന്നെ റിലീസ് ചെയ്തിരുന്നു. ഏറെക്കുറെ വിസ്മരിക്കപ്പെട്ട ഒരു ചിത്രമായിരുന്നു അത്‌..

ആമിര്‍ ചിത്രം ദംഗല്‍

ആമിര്‍ ഖാന്‍ മുന്‍ ഗുസ്തി താരത്തിന്റെ വേഷത്തിലെത്തുന്ന ചിത്രം ദംഗലിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതേ പേരില്‍ മറ്റൊരു ചിത്രം റീലീസായിരുന്നെന്നുളള കാര്യം ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അറിയില്ല.

ഭോജ്പുരി ചിത്രം ദംഗല്‍

ഉത്തരേന്ത്യയിലെ പ്രാദേശിക ഭാഷയായ ഭോജ്പുരിയിലായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. 1977 മെയ് 11 നാണ് ദംഗല്‍ റിലീസ് ചെയ്തത്. ബച്ചു ഭായ് ഷാ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് രവി കുമാറായിരുന്നു. അക്കാലത്തെ ഭോജ്പുരി സൂപ്പര്‍ താരം സുജിത് കുമാര്‍ നായകനും പ്രേമ നാരായണ നായികയുമായിരുന്നു.

നദീം ശ്രാവണ്‍ കൂട്ടുകെട്ടില്‍ സംഗീത സംവിധാനം

ഒരു കാലത്ത് ബോളിവുഡ് സംഗീത രംഗത്തെ അടക്കി ഭരിച്ചിരുന്ന നദീം ശ്രാവണ്‍ കൂട്ടുകെട്ടിലായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍. 90 കളില്‍ ബോളിവുഡിലെ മെലഡി ഗാനങ്ങളധികവും ഈ കൂട്ടുകെട്ടിലായിരുന്നു. നദീം ശ്രാവണ്‍ കൂട്ടുകെട്ടിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദംഗല്‍.

ഹിറ്റായ ഗാനങ്ങള്‍

ദംഗലിലെ കാഷി ഹിലേ പത്‌നാ ഹിലേ, മൊരേ ഹൊത് വാ സേ നാ ദുനിയാ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ആശാ ഭോസ്ലെയും മന്നാഡെയുമായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. വടക്കേ ഇന്ത്യയിലെ നാടോടി ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ് ചിത്രത്തിലെ ഗാനങ്ങളെ സമ്പന്നമാക്കുന്നത്.

English summary
we all know amirkhan film dangal releasing on december 23. another movie with same title had realesed on 1977.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam