»   » ഇന്ത്യക്കാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളരുതെന്ന പാക് നടിയുടെ പ്രസ്താവന വൈറലാവുന്നു

ഇന്ത്യക്കാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളരുതെന്ന പാക് നടിയുടെ പ്രസ്താവന വൈറലാവുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

ഷാറൂഖ് ചിത്രം റായീസിലൂടെ ബോളിവുഡില്‍ അരങ്ങേററം നടത്തിയ പാക് നടിയാണ് മാഹിറാ ഖാന്‍. മാഹിറാ ഖാന്റെ പഴയ ഒരു  അഭിമുഖത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2011ല്‍ പാക് കൊമേഡിയന്‍ ഒമര്‍ ഷരീഫിന്റെ ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു മാഹിറ വിവാദ പരാമര്‍ശം നടത്തിയത്.

പാകിസ്താന്‍കാര്‍ ഇന്ത്യക്കാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളരുതെന്നാണ്  മാഹിറ പറഞ്ഞത്. ബോളിവുഡ് നമ്മുടെയല്ലെന്നും നടി പറഞ്ഞു. ദേശസ്‌നേഹത്തെ കുറിച്ചു സംസാരിച്ചപ്പോഴാണ്  മാഹിറ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഷാരൂഖ് ചിത്രം റയീസ് റിലീസാവാനിരിക്കെയാണ് വീഡിയോ വൈറലാവുന്നത്. ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Read more: ''ചേട്ടന് ഒരു ചായ ഇട്ടുകൊടുക്കാന്‍ പോലും കഴിയില്ലല്ലോ എന്നതാണിപ്പോഴത്തെ സങ്കടം''

mahira-31-1

രാഹുല്‍ ധലോക്കിയ സംവിധാനം ചെയ്യുന്ന റയീസില്‍ ഷാരൂഖിന്റെ ഭാര്യയായാണ് മാഹിറയെത്തുന്നത്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. തങ്ങളുടെ മതപരമായ ചിഹ്നങ്ങള്‍ക്കു കുറുകെ ഷാരൂഖ് ചാടുന്നത് ചിത്രത്തിലുള്ളതിനാല്‍  ഉത്തര്‍ പ്രദേശിലെ ബരേലിയിലുള്ള ഷിയാ സമൂഹവും റയീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Old video of Mahira Khan talking ill of India goes viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam