»   » നടന്‍ ഓം പുരി കൊല്ലപ്പെട്ടതോ? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹൃദയാഘാതമല്ല!!

നടന്‍ ഓം പുരി കൊല്ലപ്പെട്ടതോ? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹൃദയാഘാതമല്ല!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ അതുല്യ നടന്‍ ഓം പുരി അന്തരിച്ച്  രണ്ടു ദിവസം കഴിയുമ്പോള്‍ മരണത്തില്‍ ദുരൂഹതയെന്ന് സംശയം .66 കാരനായ നടന്‍ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാലിപ്പോള്‍ മരണത്തില്‍ അന്വേഷണം നടത്താനൊരുങ്ങിയിരിക്കുകയാണ് മുംബൈ പോലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണ കാരണം ഹൃദയാഘാതമല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍...

ഓം പുരിയുടെ പെട്ടെന്നുള്ള മരണം ഉയര്‍ത്തുന്ന ചോദ്യം

ഓംപുരിയുടെ പെട്ടെന്നുളള മരണം പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. അതേ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹത ചുരുളഴിയുന്നത്.തലയ്ക്ക് സാരമായ ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എന്നാലിത് വീഴ്ച്ചയില്‍ പറ്റിയതാണെന്നാണ് കരുതിയിരുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം മരണകാരണം അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് കൂടുതല്‍ അന്വേഷണത്തിനായി പോലീസിനെ പ്രേരിപ്പിക്കുന്നത്.

ബന്ധുക്കളുടെ ആവശ്യം

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്തു പരിശോധനക്കയക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡ്രൈവറെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്‌തേക്കും

അന്വേഷണത്തിന്റെ ഭാഗമായി ഓം പുരിയുടെ ഡ്രൈവറെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്‌തേക്കുമെന്നാണറിയുന്നത്.

സ്വാഭാവിക മരണമല്ലെന്നു റിപ്പോര്‍ട്ട്

ഓം പുരിയുടേത് സ്വാഭാവിക മരണമല്ലെന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്ന സാഹചര്യത്തില്‍ എന്തായിരിക്കും നടനെ മരണത്തിലേക്കു നയിച്ചതെന്നതായിരിക്കും പോലീസിനെ കുഴക്കുന്നത്.

ബോളിവുഡിനു തീരാനഷ്ടം

കരുത്തുറ്റ കഥാപാത്രങ്ങളെ ബോളിവുഡിനു സമ്മാനിച്ച ഓം പുരി മറ്റു ഭാഷകളിലുള്‍പ്പെടെ 100 ലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത് .

English summary
Om Puri passed away on Friday (January 6) morning, reportedly due to a heart attack. He was 66 years old at the time of death.Now, according to latest reports, the Mumbai Police have registered an Accidental Death Report (ADR) in regard to Om Puri's death and they will being probing into the matter soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam