»   » സ്വന്തം മകനെ കാണാന്‍ മുന്‍ഭാര്യയുടെ ഫ്ളാറ്റിന് മുമ്പില്‍ ഒരു മണിക്കൂറോളം കാത്തുനിന്നു!

സ്വന്തം മകനെ കാണാന്‍ മുന്‍ഭാര്യയുടെ ഫ്ളാറ്റിന് മുമ്പില്‍ ഒരു മണിക്കൂറോളം കാത്തുനിന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഓം പുരിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഹൃദയാഘാതമെന്നാണ് മരണക്കാരണമായി പറഞ്ഞിരുന്നുവെങ്കിലും അതല്ലെന്നും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരമാണിത്. തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. എന്നാലിത് വീഴ്ചയില്‍ പറ്റിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളില്‍.

സംഭവത്തില്‍ മുംബൈ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഓം പുരിയുടെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ഖാലിദ് കിഡ് വെ പോലീസിനോട് മരിക്കുന്നതിന്റെ തലേന്ന് ഓം പുരിയെ കണ്ടതായി വെളിപ്പെടുത്തി. മകനെ കാണാനായി മുന്‍ഭാര്യ നന്ദിതയുടെ ഫ്ലാറ്റിന് മുമ്പില്‍ മണിക്കൂറുകളോളം കാത്ത് നിന്നതായും ഖാലിദ് കിഡ്‌വെ പറഞ്ഞു.

മകനെ കാണാന്‍

ഓം പുരിയ്ക്ക് മകന്‍ ഇഷാനെ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് വേണ്ടി ഓമും ഞാനും നന്ദിതയുടെ വസതിയ്ക്ക് മുമ്പില്‍ മണിക്കൂറുകളോളം കാത്ത് നിന്നുവെന്നും ഖാലിദ് പോലീസിനോട് പറഞ്ഞു.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി

നന്ദിതയും മകനും ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ പങ്കെടുക്കാനോ മറ്റോ പോയതായിരുന്നു.

മകനെയും കൂട്ടി ഉടന്‍ വരണം

നന്ദിതയെ ഫോണ്‍ ചെയ്തിട്ട് പറഞ്ഞ് ഉടന്‍ തന്നെ മകനെയുംകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ നന്ദിത ദേഷ്യപ്പെട്ട് ഫോണ്‍ വയ്ക്കുകയായിരുന്നു.

മദ്യപിച്ചു

കുറേ നേരം അവിടെ കാത്ത് നിന്നുവെങ്കിലും നന്ദികയും മകനും വന്നിരുന്നില്ല. തിരിച്ച് പോകുന്ന വഴിയ്ക്ക് കാറില്‍ ഇരുന്ന് ഒരുപാട് മദ്യപിച്ചതായും ഖാലിദ് പറയുന്നു.

അദ്ദേഹത്തിന്റെ മരണത്തില്‍

അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വഭാവികമായി എനിക്കൊന്നും തോന്നുന്നില്ലെന്നും ഖാലിദ് പറഞ്ഞു.

English summary
Om Puri wanted to meet son night before he dead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam