»   » അവസാനമായി ഓം പുരിയെത്തിയത് ജംഗിള്‍ബുക്കിലെ ബഗീരയുടെ ശബ്ദത്തില്‍ ..

അവസാനമായി ഓം പുരിയെത്തിയത് ജംഗിള്‍ബുക്കിലെ ബഗീരയുടെ ശബ്ദത്തില്‍ ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ അഭിനയ പ്രതിഭ മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്തരിച്ച പ്രശസ്ത നടന്‍ ഓം പുരി. ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്ക് ഓം പുരി തന്റെ ഗംഭീര ശബ്ദം  നല്‍കിയിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ ഓംപുരിയുടെ ശബ്ദം പ്രേക്ഷകര്‍ കേട്ടത് ഹോളിവുഡ് സംവിധായകന്‍ ജോണ്‍ ഫവ്ര്യു ഒരുക്കിയ ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കിന്റെ ഹിന്ദി പതിപ്പിലൂടെയായിരുന്നു.

ചിത്രത്തില്‍ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പില്‍ ഇതേ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെന്‍ കിങ്‌സ്‌ലിയായിരുന്നു. 1982ല്‍ പുറത്തിറങ്ങിയ പ്രശ്‌സത ചിത്രം ഗാന്ധിയില്‍ ബെന്‍കിങ്‌സ്‌ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Read more:അന്ന് രാജ്യദ്രോഹി; ഇന്ന് ഓംപുരിയ്ക്ക് ബോളിവുഡിന്റെ അനുശോചനവും !!

17-1424168703-ompu

നാടക ലോകത്ത് നിന്നാണ് ഓം പുരി സിനിമയില്‍ എത്തുന്നത്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന മറാത്തി സിനിമയാണ് ആദ്യ ചിത്രം. വാണിജ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ ഭാഗമായ നടന്‍ അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് വിട വാങ്ങിയത്‌.

English summary
ompuri given his voice for bagheera the black panther

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam