»   » സ്ത്രീകളെല്ലാം സണ്ണിയെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ, ട്വീറ്റുമായി രാംഗോപാല്‍ വര്‍മ്മ

സ്ത്രീകളെല്ലാം സണ്ണിയെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ, ട്വീറ്റുമായി രാംഗോപാല്‍ വര്‍മ്മ

Posted By: Nihara
Subscribe to Filmibeat Malayalam

ട്വീറ്റുകളിലൂടെ നിരന്തരം വിവാദമുണ്ടാക്കാറുണ്ട് ബോളിവുഡ് സംവിധായകനായ രാംഗോപാല്‍ വര്‍മ്മ. വനിതാദിനത്തിലെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. മുന്‍പ് അഭിനേത്രി ഊര്‍മ്മിള മണ്ഡോദ്ക്കറിന്റെ സൗന്ദര്യം പകര്‍ത്താനാണ് രംഗീലയെടുത്തതെന്ന് രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയിരുന്നു.

ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്‍മാരെ സന്തോഷിപ്പിക്കട്ടെയെന്നാണ് വനിതാദിനത്തില്‍ സംവിധായകന്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്‍മാര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വനിതാദിന സന്ദേശവുമായി രാംഗോപാല്‍ വര്‍മ്മ

അന്തര്‍ദേശീയ വനിതാദിനത്തില്‍ ട്വിറ്ററിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ ആശംസ നല്‍കിയിട്ടുള്ളത്. സണിണി ലിയോണിനെപ്പോലെ പുരുഷന്‍മാരെ സന്തോഷിപ്പിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയട്ടെയെന്നാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

മറുപടിയുമായി സണ്ണി ലിയോണ്‍

സത്രീ വിരുദ്ധതയുടെ അതിരുകള്‍ ഭേദിച്ച ട്വീറ്റിന് മറുപടിയുമായി സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമന്റ് ചെയ്തിട്ടുണ്ട്. അഭിപ്രായ പ്രകടനത്തെ തമാശമട്ടിലെടുത്ത സണിണി സ്‌മൈലിയാണ് മറുപടിയായി പോസ്റ്റ് ചെയ്തിട്ടുള്ളത്.

സോളോ പെര്‍ഫോമന്‍സില്‍ കാര്യമില്ല

സ്ത്രീകള്‍ പുരുഷന്‍മാരെ സന്തോഷിപ്പിക്കണമെന്നുണ്ടെങ്കില്‍ തിരിച്ചും അത് വേണമെന്നും അല്ലാതെ സോളോ പെര്‍ഫോമന്‍സുകളില്‍ കാര്യമില്ലെന്നുമാണ് വര്‍മ്മയുടെ ട്വീറ്റ് താഴെ മറുപടിയായി വന്നിട്ടുള്ളത്.

മറുപടിയുമായി സൈബര്‍ ലോകം

സ്ത്രീകളെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ പറഞ്ഞതൊക്കെ താങ്കളുടെ കുടുംബത്തെക്കൂടി ഉദ്ദേശിച്ചാണോയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. രാംഗോപാല്‍ വര്‍മ്മയുടെ വായടിപ്പിക്കാനുള്ള തുണിയുടെ ചിത്രമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
In the name of freedom of expression, Ram Gopal Varma has been writing whatever, literally whatever, comes to his mind. After tagging Tiger Shroff as a ‘bikini babe’, the Sarkar 3 director expressed his thought on International Women’s Day. He wishes it to be celebrated as a Men’s Day and also that every woman should know how to keep men happy just like Sunny Leone. In a tweet mentioning the actor, RGV wrote, “I wish all the women in the world give men as much happiness as Sunny Leone gives.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam