പുകഴ്ത്തി പറയുന്നവരൊന്നും സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാറില്ല; കരണ്‍ ജോഹറിന് മറുപടി നല്‍കി നടി തബു

ഇന്ത്യന്‍ സിനിമാലോകത്ത് ഒന്നാകെ താരമൂല്യമുള്ള നടിയാണ് തബു. മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടി ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഭൂല്‍ ഭുലയ്യ എന്ന ചിത്രമാണ് തബുവിന്റേതായി പുറത്തിറങ്ങിയത്. ഇതും ജനശ്രദ്ധ പിടിച്ച് പറ്റിയതാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി അഭിനയ രംഗത്തുള്ള തബു ഇപ്പോഴും സജീവമായി തുടരുകയാണ്.

അമ്പത് വയസ് പിന്നിട്ടിട്ടും ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് നടി. മുന്‍പ് പലപ്പോഴും വിവാഹത്തെ കുറിച്ച് തബു തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ 2007 ല്‍ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച നടിയുടെ വാക്കുകളാണ് ഇന്റര്‍നെറ്റിലൂടെ തരംഗമാവുന്നത്.

tabu

വലിയ ബാനറുകളിലുള്ളവര്‍ തബുവിനെ കുറിച്ച് പുകഴ്ത്തി പറയാറുണ്ട്. പക്ഷേ അവരൊന്നും നിങ്ങളെ സിനിമയില്‍ എടുക്കുന്നില്ലേ? എന്നാണ് തബുവിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. 'ഇതില്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല, അവരെ വിളിച്ച് ചോദിക്കണോന്ന്' തബു ചോദിക്കുന്നു. മുന്‍പ് അങ്ങനെ വിളിച്ച് സംസാരിച്ചിട്ടുണ്ടോന്നായി കരണ്‍.

'എന്റെ സിനിമകള്‍ കാണുമ്പോള്‍ അവരെന്നെ വിളിക്കും. പക്ഷേ അവരെ തിരികെ വിളിക്കാന്‍ ഇതുവരെ എനിക്കൊരു അവസരം നല്‍കുന്നില്ല. അവരെന്നെ ഒരു സിനിയിലേക്ക് കാസ്റ്റ് ചെയ്യുമെന്ന് ചിന്തിച്ചിരുന്നെങ്കിലും അവര്‍ അങ്ങനെ ചെയ്തില്ല' തബു പറയുന്നു.

tabu

ഇതിനിടയില്‍ ഫന എന്ന ചിത്രത്തില്‍ തബു അഭിനയിച്ചതിനെ കുറിച്ചും കരണ്‍ ചോദിച്ചു. ചിത്രത്തില്‍ മാലിനി ത്യാഗി എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിച്ചത്. അത്തരം വേഷങ്ങള്‍ ചെയ്യേണ്ടതുണ്ടോ, അത് ശരിക്കും പാഴായി പോയത് പോലെയുണ്ടെന്ന് കരണ്‍ പറഞ്ഞപ്പോള്‍ നടിയത് വിശദീകരിച്ച് മറുപടി പറയുകയും ചെയ്തു.

'ആ വേഷം എനിക്ക് നഷ്ടമായി തോന്നിയില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ആരില്‍ നിന്നും സിനിമ മോഷ്ടിക്കണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. എനിക്ക് അതിലൊന്നും കുഴപ്പമില്ലെന്നും' തബു കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: tabu തബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X