»   »  ഗ്ലാമര്‍ നടിയെക്കാള്‍ കോമഡി നടിയാവാനാണ് താല്‍പര്യമെന്ന് പറഞ്ഞ് ബോളിവുഡ് നടി രംഗത്ത്

ഗ്ലാമര്‍ നടിയെക്കാള്‍ കോമഡി നടിയാവാനാണ് താല്‍പര്യമെന്ന് പറഞ്ഞ് ബോളിവുഡ് നടി രംഗത്ത്

Posted By: Ambili
Subscribe to Filmibeat Malayalam

ഒരു സിനിമയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് കോമഡിയാണ്. മാത്രമല്ല സിനിമ നടി, നടന്മാരെക്കാള്‍ ഏറ്റവുമതികം ആളുകള്‍ക്കിഷ്ടം കോമഡി താരങ്ങളെ ആണ്.

ഇന്നത്തെ കാലത്ത് ഗ്ലാമറസ് വേഷങ്ങള്‍ക്ക് വേണ്ടി അടിപിടി നടക്കുന്നതിനിടെ തനിക്ക് ഒരു കോമഡി താരം ആവണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നായിക ആലിയ ഭട്ട്.

aliya-bhutt

മാര്‍ച്ച് പത്തിന് റിലീസിനെത്തുന്ന റോമാന്റിക് കോമഡി ചിത്രമായ 'ബദ്രീനാഥ് കീ ദുല്‍ഹനിയ'യില്‍ താരം കോമഡി കഥാപാത്രമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രേമോഷന് വേണ്ടി രംഗത്തെത്തിയതായിരുന്നു താരം.

ചിത്രത്തിലെ നായകനായ വരുണ്‍ ധാവാന്‍ കോമഡി കഥാപാത്രത്ത നന്നായി കൈകാര്യം ചെയ്‌തെന്നും താന്‍ അദ്ദേഹം ആ റോള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നതെന്ന് നിരീക്ഷിച്ചിരുന്നതായും താരം പറയുന്നു.

സിനിമയില്‍ താന്‍ അഭിനയിക്കാന്‍ തന്നെ കാരണമായത് ഗോവിന്ദയുടെയും കരിഷ്മ കപൂറിനെയും കണ്ടിട്ടാണെന്നും അവരു തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമാണെന്നും താരം പറയുന്നു. മാത്രമല്ല കരീന കപൂര്‍, ജുഹി ചൗള, മാധുരി ദീഷിത്, ശ്രീദേവി തുടങ്ങിയവരെല്ലാം കോമഡി കഥാപാത്രങ്ങളെ മനോഹരമായി ചെയ്യുന്നവരാണെന്നും ആലിയ പറയുന്നു.

English summary
Alia Bhatt says that comedy is the toughest thing to do and one day she wants to be a comedy actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam