»   » സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, സെറ്റില്‍ വീണ്ടും അപകടം, ഒരാള്‍ മരിച്ചു

സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, സെറ്റില്‍ വീണ്ടും അപകടം, ഒരാള്‍ മരിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

റണ്‍വീര്‍ സിങും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതിയുടെ സെറ്റില്‍ അപകടം. ഒരാള്‍ മരിച്ചു. സെറ്റില്‍ ജോലി ചെയ്യുകയായിരുന്ന മുകേഷ്(34) എന്ന പെയിന്ററാണ് മരിച്ചത്. സെറ്റില്‍ ജോലി ചെയ്തുക്കൊണ്ടിരിക്കുമ്പോള്‍ അഞ്ച് അടി ഉയരത്തില്‍ നിന്ന് വീഴുകയായികുന്നു.

തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സെറ്റില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം.

കന്നട നടന്മാര്‍ മരിച്ച സംഭവം

അടുത്തിടെയാണ് കന്നട സിനിമയുടെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് നടന്മാര്‍ മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നുമുള്ള ഫൈറ്റ് സീനിനിടെയായിരുന്നു അപകടം. സെറ്റില്‍ കാര്യമായ സുരക്ഷ സംവിധാനങ്ങളില്ലാത്തതായിരുന്നു അപകട കാരണം. ആ നടുക്കം വിട്ട് മാറുന്നതിന് മുമ്പാണ് മറ്റൊരു മരണ വാര്‍ത്ത കൂടി കേള്‍ക്കുന്നത്.

വന്‍ ബജറ്റിലെ പത്മാവതി

വന്‍ ബജറ്റില്‍ ഒരുക്കുന്ന ഒരു ചരിത്ര ചിത്രമാണ് പത്മാവതി. സഞ്ജയ് ലീല ബെന്‍സാലിയുടെ സംവിധാനത്തില്‍ റണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്മാവതി-പ്രമേയം

1303ല്‍ രാജസ്ഥാനിലെ ചിറ്റോര്‍ കോട്ട ആക്രമിച്ച് റാണി പത്മിനിയെ അപഹരിക്കാനുള്ള അലാവുദ്ദീന്‍ ഖില്‍ജിയുടെ ശ്രമമാണ് സിനിമയുടെ ഇതിവൃത്തം. മുമ്പ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഷാഹിദ് കപൂറും റണ്‍വീര്‍ സിങും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

റിലീസ്

2017 നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ബെന്‍സാലി പ്രൊഡക്ഷന്റെ ബാനറിലാണ് നിര്‍മാണം.

English summary
One dead in freak accident on the sets of Deepika-Ranveer’s Padmavati.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam